മലയാള സിനിമയുടെ ചരിത്രത്തിലെ ‘മാസ്റ്റർപീസ്’ എന്ന് വിളിക്കാവുന്ന ചിത്രമാണ് 1993-ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രം സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഇന്നും ലോകസിനിമയിലെ തന്നെ മികച്ച കൃതികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. മാടമ്പിള്ളി തറവാട്ടിലെ നിഗൂഢതകളും അതിന്റെ ഭാഗമായി കാലാകാലങ്ങളായി നാട്ടുകാരിൽ ഉള്ള ഭയത്തെയുമൊക്കെ ഈ സിനിമ കാണിക്കുന്നു.
അങ്ങനെയുള്ള തറവാട്ടിലേക്ക് ഭർത്താവ് നകുലന്റെ കൈപിടിച്ചെത്തുന്ന ഗംഗക്ക് ചില അസാധാരണ മാറ്റങ്ങൾ സംഭവിക്കുന്നു. ഗംഗയായും നാഗവല്ലിയായും ശോഭന നടത്തിയ പ്രകടനം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനയ പ്രകടനങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലൂടെ അവർക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
ഗംഗയായും നാഗവല്ലിയായും ശോഭന നടത്തിയ പ്രകടനം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഈ ചിത്രത്തിലൂടെ അവർക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ഇത് കൂടാതെ മോഹൻലാലിൻറെ സണ്ണിക്കും സുരേഷ് ഗോപിയുടെ നകുലനുമെല്ലാം ആരാധകർ ഏറെയാണ്. സിനിമയുടെ അവസാനം ഗംഗ പൂർണമായി നാഗവല്ലിയായി മാറുമ്പോൾ അവൾ കൊല്ലാൻ തറവാട്ടിലെ പഴയ കഥകളിൽ നിറഞ്ഞു നിന്ന ശങ്കരൻ തമ്പിയെ കൊല്ലാൻ ആഗ്രഹിക്കുന്നു. ഭർത്താവായ നകുലൻ തന്നെയാണ് അവളുടെ മനസിലെ ആ കഥാപാത്രം.
ക്ലൈമാസ്ക്കിൽ കൊല്ലാൻ ശ്രമിക്കുന്ന സമയത്ത് നകുലൻ പകരം അയാളുടെ ഡമ്മിയെ ഡമ്മിയെ കാണിച്ച് പറ്റിക്കുന്നതും ശേഷം അതിനെ കൊന്ന് നാഗവലിയുടെ കലിയടങ്ങുന്നതുമാണ് കാണിക്കുന്നത്. സംവിധായകൻ ഫാസിൽ ഈ ക്ലിൽമാക്സ് സംബന്ധിച്ച് സുരേഷ് ഗോപിയുടെ സംഭവനയെ പുകഴ്ത്തിയ കാര്യം ബി ഉണ്ണികൃഷ്ണൻ പറഞ്ഞിട്ടുണ്ട്.
” ക്ലൈമാക്സിൽ ഒരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. ആ സമയത്ത് സുരേഷ് ഗോപിയാണ് ഡമ്മിയുടെ കാര്യം ഫാസിലിനോട് പറഞ്ഞത്. കലിയടാക്കാൻ നോക്കി നിൽക്കുന്ന സമയത്ത് ഇതിനെ കാണുന്ന, നാഗവല്ലി ഡമ്മിയെ വെട്ടി ആ ദേഷ്യം തീർക്കട്ടെ എന്ന് സുരേഷാണ് പറഞ്ഞത്. അത് ഫാസിലിന് ഇഷ്ടമായി.”
റിലീസ് ചെയ്ത് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, ഇന്നും ടിവിയിൽ വരുമ്പോൾ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിക്കുന്ന ചിത്രങ്ങളിൽ ഒന്നാണിത്. ഇതിലെ ഓരോ ഡയലോഗും രംഗങ്ങളും മലയാളിക്ക് മനഃപാഠമാണ്.













Discussion about this post