വാഷിംഗ്ടൺ : വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കുമെന്ന് ഡോണാൾഡ് ട്രംപ്. അതുവഴി അമേരിക്ക ഒരുപാട് പണം സമ്പാദിക്കാൻ പോവുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വെനിസ്വേല പൂർണമായും സഹകരിക്കുമെന്നും ഇനിയുള്ള അനേകം വർഷക്കാലം അമേരിക്ക അതിന്റെ എണ്ണ നിയന്ത്രണം ഏറ്റെടുക്കുമെന്നും ട്രംപ് അറിയിച്ചു. അമേരിക്കൻ എണ്ണക്കമ്പനികൾ വെനിസ്വേലയിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.
വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് യുഎസ് സർക്കാരുമായി നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നും തങ്ങൾ നന്നായി ഒത്തു പോകുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. നിക്കോളാസ് മഡുറോയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള യുഎസ് ആക്രമണം ഇരു രാജ്യങ്ങളുടെയും ബന്ധങ്ങളിൽ ഒരു കളങ്കം വരുത്തിയെങ്കിലും യുഎസുമായുള്ള വ്യാപാരം അസാധാരണമോ ക്രമരഹിതമോ അല്ല എന്ന് ഡെൽസി റോഡ്രിഗസ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. എല്ലാ കക്ഷികൾക്കും പ്രയോജനപ്പെടുന്ന ഊർജ്ജബന്ധങ്ങളാണ് വെനിസ്വേല സ്വീകരിക്കുന്നതെന്നും ഇടക്കാല പ്രസിഡന്റ് വ്യക്തമാക്കി.









Discussion about this post