ന്യൂഡൽഹി:സഖ്യകക്ഷികളും സ്വതന്ത്രരും നിരുപാധിക പിന്തുണ കൊടുക്കുന്നത് തുടരുന്നതോടെ ശക്തി തെളിയിച്ച് എൻ ഡി എ . ഇതോടു കൂടി എൻ ഡി എ യ്ക്ക് 300 ലധികം എം പി മാരുടെ പിന്തുണ ഉറപ്പായിരിക്കുകയാണ്. ജൂൺ ഒൻപതിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കും .
ഏഴു സ്വതന്ത്രരും എസ്.കെ.എം, സൊറാം പീപ്പിൾസ് ഫ്രണ്ട്, മേഘാലയിൽ നിന്നുള്ള വി.പി.പി എന്നീ പാർട്ടികൾ എൻ.ഡി.എയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചെന്നാണ് അറിയുന്നത്. ഒരു സീറ്റുള്ള പഴയ സഖ്യകക്ഷി ശിരോമണി അകാലിദളും പിന്തുണ അറിയിച്ചവരിൽ പെടുന്നു.
എൻ.ഡി.എ പാർലമെന്ററി യോഗം ഇന്നുരാവിലെ 9.30ന് പാർലമെന്റിൽ ചേർന്ന് മോദിയെ നേതാവായി തിരഞ്ഞെടുക്കും. എം.പിമാർക്ക് പുറമെ ബി.ജെ.പി മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, സംസ്ഥാന അദ്ധ്യക്ഷൻമാർ എന്നിവരും യോഗത്തിൽ പങ്കെടുക്കും. തുടർന്ന് നേതാക്കൾക്കൊപ്പം മോദി രാഷ്‌ട്രപതിയെ സന്ദർശിച്ച് സർക്കാരിന് അവകാശവാദം ഉന്നയിക്കും.
Discussion about this post