സെന്റ്പീറ്റേഴ്‌സ്ബർഗ്: റഷ്യയിൽ നാല് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. സെന്റ്പീറ്റേഴ്‌സ്ബർഗിലാണ് സംഭവം. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ റഷ്യൻ അധികൃരുമായി ചേർന്ന് നടത്തി വരികയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
18-20 വയസുള്ള രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. നോവ്‌ഗോറോഡ് സിറ്റിയിലെ നോവ്‌ഗോർഡ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളാണ് മരിച്ച നാല് പേരും. മരിച്ചവരിൽ ഒരാളാണ് ആദ്യം പുഴയിൽ വീണത്. ഈ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് നാല് പേരും ഒഴുക്കിൽ പെടുകയായിരുന്നു. ഒരാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.
‘മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് അയക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. രക്ഷപ്പെടുത്തിയ വിദ്യാർത്ഥിയ്ക്ക് ആവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളും നടത്തുന്നുണ്ട്’- മോസ്‌കോയിലെ എംബസി ട്വിറ്ററിൽ കുറിച്ചു.
Discussion about this post