ന്യൂഡൽഹി: എൻഡിഎ പാർലമെന്റ് പാർട്ടി യോഗത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയ്ക്ക് പേര് കേട്ടവരാണ് കോൺഗ്രസ് നയിക്കുന്ന യിപിഎ. അവർ തങ്ങളുടെ പേര് മാറ്റി ശ്രമിച്ചു നോക്കി. എന്നാൽ, അഴിമതിയിൽ പേര് കേട്ട ഇവർക്ക് ഒരിക്കലും ക്ഷമ നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അഴിമതി രഹിതമായ എന്നും പരിഷ്‌കരണങ്ങൾ നടക്കുന്ന സുസ്ഥിരമായ ഒരു സർക്കാരിനെയാണ് എൻഡിഎ എന്നും നൽകിയിട്ടുള്ളത്. എന്നാൽ, കോൺഗ്രസ് നയിക്കുന്ന യുപിഎ തങ്ങളുടെ പേര് മാറ്റി നോക്കിയിട്ടും അഴിമതിയ്ക്ക പേര് കേട്ടവരായാണ് ഇപ്പോഴും മുന്നോട്ടു നീങ്ങുന്നത്. പേര് മാറ്റിയാലും അവരോട് ജനങ്ങൾ ക്ഷമിക്കില്ല. രാജ്യത്തെ ജനങ്ങൾ അവരെ നിരാകരിച്ചു. എന്നും ഒരാളെ മാത്രം എതിർക്കുക എന്ന കോൺഗ്രസിന്റെ അജണ്ട മനസിലായതുകൊണ്ടാണ് ഇത്തവണയുഗ ജനങ്ങൾ അവരെ പ്രതിപക്ഷത്ത് ഇരുത്തിയതും’ – പ്രധാനമന്ത്രി പറഞ്ഞു.
പത്ത് വർഷം കഴിഞ്ഞിട്ടും നൂറ് സീറ്റെങ്കിലും തികയ്ക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലന്നും പ്രധാനമന്ത്രി പരിഹസിച്ചു. ബിജെപിയ്ക്ക ഈ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടുകളുടെ എണ്ണം പോലും 2014 മുതലുള്ള തിരഞ്ഞെടുപ്പുകളിൽ ഒന്നാകെ കോൺഗ്രസിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post