കൊച്ചി: കോഴ ആരോപണം ഉന്നയിച്ച സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായരെ ക്രോസ് വിസ്താരം ചെയ്യണമെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. ആര്യാടന്റെ അഭിഭാഷകന് ആവശ്യം സോളാര്‍ കമ്മീഷനില്‍ ഉന്നയിച്ചു.
എന്നാല്‍ കമ്മീഷന് ആവശ്യം തള്ളി. മൊഴിയെടുക്കല്‍ പൂര്‍ത്തിയാകും വരെ ക്രോസ് വിസ്താരം അനുവദിക്കില്ല. നേരത്തെ ആര്യാടന് നോട്ടീസ് അയച്ചിട്ട് പ്രതികരിച്ചിരുന്നില്ലെന്ന് കമ്മീഷന് പറഞ്ഞു.
അതേ സമയം കമ്മീഷനില്‍ സരിതയുടെ മൊഴിയെടുപ്പ് തുടങ്ങി.
Discussion about this post