ന്യൂഡൽഹി :ശോഭ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ച് ബിജെപി ദേശീയ നേതൃത്വം. നാളെ എത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ദേശീയ നേതാക്കളുമായി ചർച്ച നടത്തും. സംഘടനാ തലത്തിൽ ശോഭയ്ക്ക് പദവികൾ നൽക്കുന്നത് നേതൃത്വത്തിന്റെ പരിഗണനയിൽ ഉണ്ടെന്നാണ് വിവരം.
ആലപ്പുഴയിൽ മത്സരിച്ച് മൂന്ന് ലക്ഷത്തിലധികം വോട്ടുകളാണ് ശോഭ സ്വന്തമാക്കിയത്. കേരളത്തിൽ സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ കെ സുരേന്ദ്രൻ കാലാവധി പൂർത്തിയാക്കിയതാണ്. ഈ സാഹചര്യത്തിൽ ശോഭയെ അദ്ധ്യക്ഷയാക്കുമോ എന്നുള്ള ചോദ്യങ്ങളാണ് ഉയർന്നു വരുന്നത്.
ശോഭ സുരേന്ദ്രൻ ഡൽഹിക്ക് പോകാനായി കൊച്ചി വിമാനത്താവളത്തിൽ എത്തി. ഇന്ന് വിസ്താര വിമാനത്തിൽ ഡൽഹിക്ക് പോകും എന്നാണ് വിവരം.
Discussion about this post