നമ്മൾ എല്ലാവരും ആധാർകാർഡുകൾ പല സ്ഥലങ്ങളിലും ആവശ്യങ്ങൾക്കായി നൽക്കാറുണ്ട്. ഇങ്ങനെ നൽകുമ്പോൾ കാർഡ് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടോ എന്നെല്ലാം നമ്മൾ പലപ്പോഴും ആലോചിക്കാറുണ്ട്. ആധാർ കാർഡ് കാണാതയാൽ എന്താണ് ചെയ്യേണ്ടത് എന്ന് ഒന്നും നമ്മളിൽ പലർക്കും അറിയില്ല. നിങ്ങളുടെ ആധാർ കാണാതാവുകയോ നഷ്ടപ്പെട്ടുപോവുകയോ ചെയ്താൽ അത് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ നിങ്ങൾക്ക് അത് ലോക്ക് ചെയ്ത് വെക്കാം. അതിനുള്ള വഴിയാണ് ആധാർ ലോക്കിംഗ് എന്നത്. അത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം
* UIDAIഔദ്യോഗിക വെബ്‌സൈറ്റ് (www.myaadhaar.uidai.gov.in) അല്ലെങ്കിൽ mAadhaar ആപ്പ് വഴി യുഐഡി (യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ) ലോക്ക് ചെയ്യാം. ‘
*മൈ ആധാർ’ എന്ന ഓപ്ഷന് താഴെയുള്ള ആധാർ ലോക്ക് & അൺലോക്ക് സേവനങ്ങളിൽ ക്ലിക്ക് ചെയ്യുക.
*യുഐഡിഎഐ ലോക്ക് റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് യുഐഡിഎഐ നമ്പർ, മുഴുവൻ പേര്, പിൻ കോഡ് എന്നിവ നൽകുക.
*1947 ലേക്ക് നിങ്ങളുടെ ആധാർ നമ്പറിന്റെ 4, 8 നമ്പറുകൾക്ക് ശേഷം LOCKUID എന്ന് എഴുതിയ സന്ദേശം അയക്കുക.
* ഒട്ടിപി ലഭിച്ചു കഴിഞ്ഞാൽ സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
*ഇതിനുശേഷം, നിങ്ങളുടെ ആധാർ നമ്പർ വെരിഫിക്കേഷനായി ഉപയോഗിക്കാൻ ആർക്കും കഴിയില്ല.












