ലഖ്‌നൗ : ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി മുൻ ജില്ലാ പ്രസിഡണ്ടിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയുടെ ചുമതല ഉണ്ടായിരുന്ന മുൻ പ്രസിഡന്റ് ധർമ്മപാൽ യാദവിനെ ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മജ്‌ഹോലയിലെ ബുദ്ധിവിഹാറിലുള്ള ഇദ്ദേഹത്തിന്റെ വീടിനകത്ത് വച്ചാണ് വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
സമാജ് വാദി പാർട്ടിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാൾ കൂടിയാണ് ധർമ്മപാൽ യാദവ്. ലോക്സഭാ തിരഞ്ഞെടുപ്പിനിയുടെ കഴിഞ്ഞ ഏപ്രിലിൽ ആണ് ധർമ്മപാൽ യാദവിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും പാർട്ടി നീക്കം ചെയ്തിരുന്നത്. ജയ്വീർ സിങ്ങിനായിരുന്നു സമാജ്മാദി പാർട്ടി പകരം ചുമതല നൽകിയിരുന്നത്.
ധർമപാൽ യാദവിന്റെ അപ്രതീക്ഷിതമായ വിയോഗം ഞെട്ടിക്കുന്നതാണെന്ന് സമാജ് വാദി പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. അദ്ദേഹം പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിവെച്ച് കൊലപ്പെടുത്തിയത് ആയിരിക്കാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചു.








