തൃശ്ശൂർ: ശക്തൻനഗറിലെ ശക്തൻ തമ്പുരാന്റെ പ്രതിമയിൽ കെഎസ്ആർടിസി ബസിടിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. കെഎസ്ആർടിസി വോൾവോ ബസാണ് ശക്തൻ തമ്പുരാന്റെ പ്രതിമയിൽ ഇടിച്ചത്. ഇതേ തുടർന്ന് പ്രതിമ മറിഞ്ഞു വീണു.
തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ലോ ഫ്‌ളോർ ബസ്. ഇതിനിടെയാണ് പ്രതിമയിൽ ഇടിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
2020 ലായിരുന്നു ശക്തൻനഗറിൽ ശക്തന്റെ പ്രതിമ സ്ഥാപിച്ചത്. ദീർഘനാളത്തെ ആവശ്യങ്ങൾക്കൊടുവിലായിരുന്നു ഇത്. ഈ പ്രതിമയാണ് കെഎസ്ആർടിസി ബസിടിച്ച് മറിഞ്ഞ് വീണത്. ഉടൻ തന്നെ പ്രതിമ യഥാസ്ഥാനത്ത് പുന:സ്ഥാപിക്കുമെന്ന് മേയർ അറിയിച്ചു.
Discussion about this post