Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മോദി ക്യാബിനറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി, ശതകോടീശ്വരന്‍; ടിഡിപിയുടെ റാം മോഹന്‍ നായിഡുവും ചന്ദ്രശേഖര്‍ പെമ്മസനിയും

by Brave India Desk
Jun 9, 2024, 01:58 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന മൂന്നാം എന്‍ഡിഎ സര്‍ക്കാരില്‍ ടിഡിപി പാര്‍ട്ടിയില്‍ നിന്ന് റാം മോഹന്‍ നായിഡുവും ചന്ദ്രശേഖര്‍ പെമ്മസനിയും മന്ത്രിമാരാകും. ഇരുവരും വളരെ സവിശേഷതയുള്ള നേതാക്കളാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥികളില്‍ ഏറ്റവും വലിയ സമ്പന്നന്‍ ചന്ദ്രശേഖര്‍ പെമ്മസനിയാണ്.

5700 കോടിയാണ് പെമ്മസനിയുടെ ആസ്തി. അതേസമയം റാം മോഹന്‍ നായിഡു, ഈ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. ശീകാകുളത്ത് നിന്നുള്ള എംപിയായ റാം മോഹന്‍ മുന്‍ കേന്ദ്രമന്ത്രി യേരന്‍ നായിഡുവിന്റെ മകനാണ്. ചുമതലയേറ്റാല്‍ ഈ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന വിശേഷണം ഇദ്ദേഹത്തിന് സ്വന്തമാകും. .

Stories you may like

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

36 വയസ് മാത്രം പ്രായമുള്ള റാം മോഹന്‍ നായിഡു മൂന്നാമത്തെ തവണയാണ് ശ്രീകാകുളത്ത് നിന്ന് എംപിയായത്. 3.2 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ തിലക് പേരടയെയാണ് തോല്‍പ്പിച്ചത്. ടിഡിപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ റാം മോഹന്‍ നായിഡുവിന്റെ അച്ഛന്‍ യേരന്‍ നായിഡു 1996-98 കാലഘട്ടത്തിലാണ് കേന്ദ്രമന്ത്രിയായത്. റാം മോഹന്‍ യുഎസ് സംസ്ഥാനമായ ഇന്ത്യാനയിലെ പര്‍ഡ്യൂ സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദവും തുടര്‍ന്ന് ലോംഗ് ഐലന്‍ഡില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട്..

2012 നവംബര്‍ 2 ന് അദ്ദേഹത്തിന്റെ പിതാവ് യേരന്‍ നായിഡു റോഡപകടത്തില്‍ മരിക്കുമ്പോള്‍ സിംഗപ്പൂരില്‍ ജോലി ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് റാം മോഹന്‍ നായിഡുവിന്റെ രാഷ്ട്രീയ പ്രവേശനം. 26-ാം വയസ്സിലാണ് അദ്ദേഹം ശ്രീകാകുളം ലോക്‌സഭാ സീറ്റില്‍ നിന്ന് ആദ്യമായി മത്സരിച്ച് ജയിച്ചത്. പതിനാറാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ എംപിയായിരുന്നു. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്റെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളായാണ് ഇദ്ദേഹം കണക്കാക്കപ്പെടുന്നത്.

അതേസമയം, ഗുണ്ടൂരില്‍ 3.4 ലക്ഷം വോട്ടിന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് വെങ്കട റോസയ്യയെയാണ് ചന്ദ്രശേഖര്‍ പെമ്മസനി തോല്‍പ്പിച്ചത്. ആന്ധ്രാപ്രദേശ് ഗുണ്ടൂരിലെ ബുറിപാലം ഗ്രാമത്തില്‍ ജനിച്ച പെമ്മസനി ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്നാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പെന്‍സില്‍വാനിയ ഡാന്‍വില്ലെയിലെ ഗെയ്സിംഗര്‍ മെഡിക്കല്‍ സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പെമ്മസനി, ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി-സിനായ് ഹോസ്പിറ്റലില്‍ അഞ്ച് വര്‍ഷത്തോളം ഫിസിഷ്യനായി ജോലി ചെയ്തിട്ടുണ്ട്.

2020ല്‍ യുഎസില്‍ യുവ സംരംഭകനെന്ന നിലയില്‍ ഏണസ്റ്റ് ആന്‍ഡ് യങ് അവാര്‍ഡ് ചന്ദ്രശേഖര്‍ പെമ്മസനി നേടി. ഗുണ്ടൂരില്‍ അടക്കം നിരവധി ഗ്രാമങ്ങളില്‍ ആരോഗ്യ ക്യാമ്പുകള്‍ നടത്തുകയും കുടിവെള്ളം നല്‍കുകയും ചെയ്യുന്ന പെമ്മസനി ഫൗണ്ടേഷനും അദ്ദേഹം സ്ഥാപിച്ചു.
അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച 8,360 സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് പെമ്മസനിക്കാണ്.

Tags: tdpRam Mohan NaiduChandrasekhar Pemmasani
ShareTweetSendShare

Latest stories from this section

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

Discussion about this post

Latest News

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies