ന്യൂഡൽഹി : ഇന്ത്യയിൽ നിന്നും 3 പേർക്ക് മാത്രം ലഭിച്ച അവസരം വിജയകരമായി പൂർത്തിയാക്കി രാജ്യത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ മകൻ ഹരിലാൽ കൃഷ്ണ. യുഎസിലെ ബെർക്കലിയിൽ നിന്നും മാസ്റ്റർ ഓഫ് പബ്ലിക് പോളിസി എന്ന അപൂർവമായ നേട്ടമാണ് ഹരിലാൽ കൃഷ്ണ സ്വന്തമാക്കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച നയരൂപീകരണ പഠനങ്ങളോടുള്ള താല്പര്യം ആണ് പബ്ലിക് പോളിസിയിലേക്ക് ഹരിലാൽ കൃഷ്ണയെ നയിച്ചത്.
ബിജെപി വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രന്റെയും സംസ്ഥാന നിർവാഹക സമിതി അംഗം കെ കെ സുരേന്ദ്രന്റെയും മകനായ ഹരിലാൽ കൃഷ്ണ ഡൽഹി ഐ.ഐ.ടിയിലെ പഠനത്തിനു ശേഷമാണ് യു എസ് ബർകലയിൽ നിന്നും എം പി പി സ്വന്തമാക്കിയിട്ടുള്ളത്. ഐഐടി ഡൽഹിയിൽ നിന്നും കെമിക്കൽ എൻജിനീയറിങ്ങിൽ എംടെക്കിൽ ആറാം റാങ്ക് നേടിയ ശേഷമാണ് ഹരിലാൽ കൃഷ്ണ ഉപരിപഠനത്തിനായി യുഎസിൽ എത്തിയിരുന്നത്.
പഠനത്തിൽ അസാധാരണമാംവിധം മികവ് പുലർത്തിയിരുന്ന ഹരിലാൽ കൃഷ്ണയ്ക്ക് ഡൽഹി ഐഐടിയിലെ കെമിക്കൽ എൻജിനീയറിങ് പഠനത്തിനുശേഷം നിരവധി പ്ലേസ്മെന്റ് ഓഫറുകൾ വന്നിരുന്നെങ്കിലും പബ്ലിക് പോളിസിയിൽ തുടർ പഠനം നടത്താൻ തീരുമാനമെടുക്കുകയായിരുന്നു. ഡൽഹി ഐ ഐ ടി യിലെ സ്കൂൾ പബ്ലിക് പോളിസിയിൽ സീനിയർ പ്രോജക്ട് സയന്റിസ്റ്റായി ജോലി ചെയ്തുകൊണ്ടായിരുന്നു ഹരിലാൽ കൃഷ്ണ ജി ആർ ഇ യോഗ്യതയ്ക്കായി സ്വന്തമായി പഠിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്തുകൊണ്ട് പരിശ്രമിച്ചിരുന്നത്. ഒടുവിൽ ജി ആർ ഇ യോഗ്യതയിൽ 340ൽ 335 എന്ന ഉയർന്ന സ്കോർ കരസ്ഥമാക്കിയാണ് ഹരിലാൽ കൃഷ്ണ യുഎസ് ബെർക്കലിയിൽ തുടർ പഠനത്തിന് യോഗ്യത നേടിയത്.
Discussion about this post