വയനാട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ മണ്ഡലമൊഴിയും മുമ്പ് വോട്ടർമാരോട് നന്ദി പറയാന്‍ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ പത്തരയോടെ ആണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുക. എടവണ്ണയില്‍ ആദ്യ പരിപാടിയില്‍ പങ്കെടുക്കും. ഉച്ചക്ക് ശേഷം കൽപറ്റയിലെ പൊതു സമ്മേളനത്തിലും പങ്കെടുക്കും.
വയാട്ടിൽ നിന്നുള്ള യുഡിഎഫ് സംഘം രാഹുലിനെ കണ്ട് മണ്ഡലം നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഒഴിയുന്ന പക്ഷം മണ്ഡലത്തില്‍ പ്രിയങ്ക വാദ്ര നില്‍ക്കണമെന്ന് കോൺഗ്രസ്സ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
Discussion about this post