തിരുപ്പതി ക്ഷേത്രത്തിൽ പോയി മുടി മൊട്ടയടിച്ച് നടി രചന നാരായണൻകുട്ടി. തിരുപ്പതി വെങ്കിടാചലപതിക്ക് മുൻപിൽ മുടി സമർപ്പിച്ച് എല്ലാ ഗുണങ്ങളിൽ നിന്നും മോചനം നേടിയിരിക്കുന്നു എന്ന് നടി സമൂഹമാദ്ധ്യമ പോസ്റ്റിൽ പങ്കുവെച്ചു. എല്ലാ അഹംഭാവങ്ങളെയും തമോഗുണങ്ങളെയും ഇല്ലായ്മ ചെയ്യുന്ന ഭഗവാന്റെ സന്നിധിയിൽ എന്ന കുറിപ്പോടെയാണ് രചന നാരായണൻകുട്ടി തിരുപ്പതി ക്ഷേത്രത്തിൽ മുടി സമർപ്പിച്ച വിവരം പങ്കുവെച്ചത്.
വർഷംതോറും ലക്ഷക്കണക്കിന് ഭക്തർ തങ്ങളുടെ മുടി തിരുപ്പതി വെങ്കിടാചലപതിക്ക് മുൻപിൽ സമർപ്പിക്കാറുണ്ട്. സർവ്വ പാപങ്ങളും അഹംഭാവങ്ങളും എല്ലാ തമാ ഗുണങ്ങളും ഇല്ലായ്മ ചെയ്യുന്നതിനാണ് ഇത്തരത്തിൽ മുടി സമർപ്പിക്കുന്നത്. മുടി മൊട്ടയടിച്ച ശേഷം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കുന്നതിനും ഐശ്വര്യം ലഭിക്കുന്നതിനും സഹായകരമാകും എന്നാണ് വിശ്വാസം.
Discussion about this post