Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആന്ധ്രയിൽ പവറായി സൂപ്പർസ്റ്റാർ; ജഗൻ റെഡ്ഡി സർക്കാരിന്റെ ആണിക്കല്ലിളക്കി പവൻ കല്യാൺ

by Brave India Desk
Jun 13, 2024, 06:19 pm IST
in India
Share on Facebook
Tweet
WhatsAppTelegram

സൂപ്പർ സ്റ്റാറായ തന്റെ ജേഷ്ഠനെ ചർച്ചയ്ക്ക് വിളിച്ച് വരുത്തി അപമാനിച്ചിറക്കി വിട്ട മുഖ്യമന്ത്രിയ്ക്ക് ഒരു മറുപടി നൽകാൻ മുണ്ടും മടക്കിക്കുത്തി ആ കുഞ്ഞനുജൻ രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ ഒരു സർക്കാരിന്റെ തന്നെ ആണിക്കല്ലിളകുകയായിരുന്നു. സൂപ്പർ സ്റ്റാർ ചിരഞ്ജീവിയ്ക്ക് വേണ്ടി അന്ന് കളത്തിലിറങ്ങിയ പവൻ കല്യാൺ എന്ന ആ യുവാവിനെ സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ വിശേഷിപ്പിച്ചത് കൊടുങ്കാറ്റ് എന്നാണ്. ആന്ധ്രയിൽ പുതിയ സർക്കാർ അധികാരമേറ്റ വേദിയിൽ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും ചന്ദ്ര ബാബു നായിഡുവിനുമൊപ്പം പവൻ കല്യാൺ എന്ന സൂപ്പർ സ്റ്റാർ തിളങ്ങി നിൽക്കുകയായിരുന്നു..

2022 ജനുവരി 14, പവൻ കല്യാണിന്റെ ജീവിതത്തിലെ വഴിത്തിരിവിന് കാരണമായ ദിവസമായിരുന്നു അത്. ആന്ധ്രാപ്രദേശ് സർക്കാർ തീയറ്ററുകൾക്ക് മേൽ കൊള്ള നികുതി ചുമത്തി. താരങ്ങളുടെ ബോക്‌സ് ഓഫീസ് പുള്ളിംഗ് അനുസരിച്ച് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. മഹേഷ് ബാബുവിന്റെ ഉൾപ്പെടെയുള്ള തീയറ്ററുകളുടെ നിരക്ക് ഇരട്ടിയാക്കി. തങ്ങൾക്ക് നേരെ നടക്കുന്ന അനീതിക്കെതിരെ സിനിമാ രംഗത്തുള്ളവർ ഒന്നിച്ച് ശക്തമായി പ്രതിഷേധിച്ചു. മുഖ്യമന്ത്രി ജഗനുമായി ഇത് സംബന്ധിച്ച് ചർച്ച നടത്താൻ ചുമതപ്പെടുത്തിയത് സൂപ്പർസ്റ്റാർ ചിരഞ്ജീവിയെ ആയിരുന്നു.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

ജഗൻ ചർച്ചയ്ക്ക് സമ്മതിച്ചതോടെ ഗണ്ണവാരത്തെ അദ്ദേഹത്തിന്റെ വസതിയിൽ ചിരഞ്ജീവി ചർച്ചയ്‌ക്കെത്തി. എന്നാൽ, ടിവി ചാനലുകൾ ഒന്നാകെ ലൈവ് ആയി സംപ്രേക്ഷണം ചെയ്തിരുന്ന ആ ചർച്ചയിൽ ചിരഞ്ജീവിയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത അപമാനമായിരുന്നു. അദ്ദേഹം മുന്നോട്ട് വച്ച ആവശ്യങ്ങളോ നിർദേശങ്ങളോ ഒന്നും ജഗൻ അംഗീകരിച്ചില്ല. അപമാനിതനായി തങ്ങളുടെ സൂപ്പർ സ്റ്റാർ ജഗന്റെ വസതിയിൽ നിന്നും ഇറങ്ങി പോകുന്നതിന് അന്ന് തെലുങ്ക് മക്കൾ മുഴുവൻ സാക്ഷിയായി. മാദ്ധ്യമങ്ങളോട് ഒരു വാക്ക് പോലും പ്രതികരിക്കാതെ അന്ന് ചിരഞ്ജീവി മടങ്ങി…

ഇതിനിടെ ജഗന് മുൻപിൽ കൈ കൂപ്പി നിൽക്കുന്ന ചിരഞ്ജീവിയുടെ ചിത്രം ആന്ധ്രാ സർക്കാരിന്റെ പിആർഡി മാദ്ധ്യമങ്ങൾക്ക് കൈമാറി. ഇതോടെ വിഷയം കൂടുതൽ ആളിക്കത്തി, എന്നാൽ, അപ്പോഴും മാദ്ധ്യമങ്ങൾക്ക് മുൻപിൽ ചിരഞ്ജീവി മൗനം പാലിച്ചു. അവിടം കൊണ്ടും അവസാനിപ്പിക്കാൻ ജഗൻ തയ്യാറായിരുന്നില്ല. ആന്ധ്രയിലെ തീയറ്ററുകളിൽ വ്യാപകമായി റെയ്ഡുകൾ നടത്തി. അന്യഭാഷാ ചിത്രങ്ങൾ തടയുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങളെത്തി.

ഈ സമയം, ഇളയ അനുജൻ പവൻ കല്യാൺ ചിരഞ്ജീവിയെ കാണാനെത്തി. കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ, അന്ന് ആ സഹോദരങ്ങൾ ഒരു ദൃഢ നിശ്ചയമെടുത്തു. ഈ അനീതിക്കെതിരെ പ്രതികരിക്കുക. പിന്നാലെ, മാദ്ധ്യമങ്ങളെ കണ്ട ചിരഞ്ജീവിയും പവനും ആദ്യമായി വിഷയത്തിൽ മൗനം വെടിഞ്ഞു. ജഗനെതിരെ രൂക്ഷ വിമർശനവുമായി മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി. ജഗന്റെ സർക്കാരിനെ തൂത്തെറിയുക എന്ന ലക്ഷ്യത്തിലേക്കുള്ള അടുത്ത പടിയെന്നോണം 2014ൽ താൻ രൂപീകരിച്ച ജനസേനയെ എൻഡിഎയുമായി ചേർക്കുക എന്നതായിരുന്നു പവൻ ചെയ്തത്.

ജനസേന പാർട്ടിയെ ശക്തിപ്പെടുത്താനുള്ള അതികഠിനമായ ശ്രമങ്ങളിലായിരുന്നു പിന്നീട് പവൻ. ഒരിക്കൽ, പാർട്ടി പരിപാടി കഴിഞ്ഞ് അമരാവതിയിലേക്ക് വന്ന പവനെ ജഗന്റെ പോലീസുകാർ തടഞ്ഞു. തിരികെ പോകണമെന്ന് ആവശ്യപ്പെട്ടു. പിന്നീടവിടെ നടന്നത് ആക്ഷൻ സിനിമയെ വെല്ലുന്ന രംഗങ്ങളായിരുന്നു. തന്നെ തടഞ്ഞ പോലീസുകാരെ ജീപ്പിന് മുകളിൽ കയറി ഇരുന്ന് കൊണ്ട് പവൻ വെല്ലുവിളിച്ചു. ‘ബൈ ബൈ ജഗൻ’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അന്നാണ് പവനെന്ന ആ കൊടുങ്കാറ്റിൽ ആന്ധ്രയിലെ രാഷ്ട്രീയം ശരിക്കും മാറി മറിഞ്ഞത്. പവന്റെ ‘ബൈ ബൈ ജഗൻ’ മുദ്രാവാക്യം തെലുങ്ക് ജനത ഏറ്റെടുത്തു. ശക്തമായ കരുനീക്കങ്ങളായിരുന്നു പിന്നീടങ്ങോട്ട് പവൻ നടത്തിയത്. ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും നേരിൽ കണ്ടു. എൻഡിഎയുമായുള്ള സഖ്യത്തിന് കൂടുതൽ കരുത്തേകി. അടുത്ത ഡൽഹി വരവിൽ അദ്ദേഹത്തിനൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു തെലുഗ് ദേശം പാർട്ടിയുടെ അമരക്കാരാനായ ചന്ദ്രബാബു നായിഡു… നായിഡുവിന്റെ ടിഡിപിയുമായി ജനസേന കൈകോർക്കുന്നുവെന്ന് പവൻ പ്രഖ്യാപിച്ചു. അങ്ങനെ അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള സൈന്യം പവൻ സജ്ജമാക്കി…

നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളെ ഒരുപോലെ നേരിട്ടു.. ആന്ധ്രയിൽ നിയമസഭയിലേക്ക് ജനസേന മത്സരിച്ചത് 21 സീറ്റുകളിലേക്ക്. 21 സീറ്റുകളും കൈപ്പിടിയിലാക്കി. കണ്ണുവച്ച രണ്ടു ലോക്‌സഭാ സീറ്റുകളും നേടി. കാക്കിനാഡ ജില്ലയിലെ പിതാപുരത്ത് നിന്നും വൈഎസ്ആർ കോൺഗ്രസിന്റെ മുതിർന്ന നേതാവ് വംഗ ഗീതയെ 70000 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പവൻ നിലംപരിശാക്കി. 175 അംഗങ്ങളുള്ള ആന്ധ്രാ നിയമസഭയിലെ 164 സീറ്റുകളും ലോക്‌സഭാ സീറ്റുകളിലെ 25 ൽ 21 സീറ്റുകളും നേടിക്കൊണ്ട് എൻഡിഎ കോൺഗ്രസിനെയും വൈ,എസ്,ആർ,പിയെയും നിലം പരിശാക്കുകയായിരുന്നു.
തിരഞ്ഞെടുപ്പിൽ മത്സരിച്ച സീറ്റുകളിലെല്ലാം ജയിച്ച് ചരിത്രം കുറിച്ച് ജേഷ്ഠൻ നേരിട്ട അപമാനത്തിന് കണക്കും പറഞ്ഞ് പവൻ അമരാവതിയിലെത്തി, തന്റെ സൂപ്പർ ചേട്ടന്റെ അനുഗ്രഹം വാങ്ങാനായി.. നിറകണ്ണുകളോടെ തന്റെ അനുജനെ ചിരഞ്ജീവി മാലയിട്ട് സ്വീകരിച്ചു. അതൊരു സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ് സീൻ തന്നെയായിരുന്നു.

ജൂൺ 12 ബുധനാഴ്ച്ച അമരാവതിയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിൽ പവൻ കല്യാൺ ഉപമുഖ്യമന്രിിനയായി സത്യപ്രതിജ്ഞ ചെയ്തു. അനീതിക്കെതിരെ പ്രതികരിച്ചതിന് തന്റെ കുടുംബത്തെ അപമാനിച്ച ഒരു ഭരണകൂടത്തെ തന്നെ ഇളക്കിമാറ്റാൻ കഴിഞ്ഞ സംതൃപ്തിയോടെയായിരുന്നു ആ സത്യപ്രതിജ്ഞ.. ആന്ധ്രയിലപ്പോൾ കൊടുങ്കാറ്റിന് ശേഷമുള്ള ശാന്തതയും…

Tags: pawan kalyanY S Jagan Mohan Reddy
Share1
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies