മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്തുണച്ച് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. സോളാര്‍ കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടി രാജിവെയ്ക്കേണ്ടതില്ലെന്ന് സുധീരന് പറഞ്ഞു.
എ.ഐ.സി.സി പ്രതിനിധി ദീപക് ബാബ്റിയയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയുടേത് തിടുക്കത്തിലുള്ള നടപടിയാണെന്നും സാധാരണക്കാരന് ലഭിക്കുന്ന പരിരക്ഷ മുഖ്യമന്ത്രിയ്ക്കും ലഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post