തൃശൂർ: തൃശൂരും പാലക്കാടും ഭൂകമ്പം.തൃശൂർ കുന്നംകുളം ഭാഗത്തും പാലക്കാട് തിരുമറ്റക്കോട് മേഖലയിലുമാണ് ഭൂചനലം ഉണ്ടായത്. രാവിലെ 8:16 നാണ് നേരിയഭൂചലനം അനുഭവപ്പെട്ടത്. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന ഭൂചലനത്തിൽ വീടുകളുടെ ജനൽചില്ലുകൾ ഇളകി.
എവിടെ നിന്നും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൗമ പ്രതിഭാസത്തെ പറ്റി അധികൃതർഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
Discussion about this post