Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Science

നീർക്കോലി കടിച്ചാൽ അത്താഴം മുടങ്ങുമോ? പാമ്പുകളിലെ മാന്യൻ;ഫാൻസിൻ്റെ കോലിസാറിനെ കുറിച്ചറിയാം

by Brave India Desk
Jun 15, 2024, 01:16 pm IST
in Science, Offbeat
Share on Facebook
Tweet
WhatsApp
Telegram

ശക്തികാരണവും ഭംഗികാരണവും ഇരപിടുത്തത്തിലെ ചടുതലകൊണ്ടെല്ലാം പലതരം പാമ്പിനങ്ങൾ പ്രശസ്തരാവാറുണ്ട്. എന്നാൽ പാമ്പു പ്രേമികൾക്കിടയിൽ, ലോകപ്രശസ്തനായ ക്രിക്കറിന്റെ പേരിൽ അറിയപ്പെടുന്ന പാമ്പുകളുമുണ്ട്. അതിലൊന്നാണ്.. കോലി സാറെന്ന നീർക്കോലി. വിരാട് കോഹ്ലിയുടെ പേരിൽ അറിയപ്പെടുന്നതിനാൽ തന്നെ ഇവയ്ക്ക് ഈയിടയായി അൽപ്പം ജാഡകൂടിയിട്ടുണ്ടെന്നാണ് ഫാൻസുകാരുടെ പോലും ഭാഷ്യം.

എന്തായാലും കരിമൂർഖൻ മുതൽ പെരുമ്പാമ്പ് വരെ വാഴുന്ന പാമ്പുകളുടെ ലോകത്ത് നീർക്കോലിയെന്ന പുളയൻ എന്നും പ്രത്യേകസ്ഥാനമുണ്ട്. അൽപ്പം നീർക്കോലി വിശേഷങ്ങളായാലോ? പൊതുവെ ചേരസാറിനെ പോലെ മനുഷ്യൻ വിലകൽപ്പിക്കാതെ പുച്ഛിച്ചുതള്ളുന്ന പാമ്പിനമാണ് നീർക്കോലി. വിഷമില്ല എന്നത് തന്നെയാണ് നിർക്കോലിയുടെ മാർക്കറ്റ് ഇടിക്കുന്നത്. പൊതുവെ മെലിഞ്ഞിരിക്കുന്ന ആളുകളെ പരിഹസിക്കാൻ വരെ നീർക്കോലിയെന്നാണ് മനുഷ്യനുപയോഗിക്കുന്നത്. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്ന് വരെ പഴഞ്ചൊല്ല് ഉണ്ടാക്കിയിട്ടുണ്ട് ഈ മനുഷ്യർ.

Stories you may like

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

പേരിന് അത്ര സ്റ്റൈൽ പോരെങ്കിലും കാണാൻ സ്‌റ്റെലനാണ് ഈ നീർക്കോലി. ഇളം തവിട്ടുനിറത്തിേലോ മഞ്ഞ കലർന്ന തവിട്ടുനിറത്തിലോ ആണ് ഇവയെ കാണാനാവുക. ശരീരവർണ്ണത്തിൽ തവിട്ടുനിറം ഏറിയും കുറഞ്ഞുമിരിക്കും. ശരീരത്തിനടിഭാഗം ഇളം നിറത്തിലായിരിക്കും. അടിഭാഗവും മുകൾഭാഗവും ചേരുന്ന ഭാഗത്തുകൂടി ചെറുതായി പച്ചനിറം ചാലിച്ചു ചേർത്തതു പോലെ കാണാവുന്നതാണ്. അങ്ങനെ കണ്ട ചേറിലും ചെളിയിലും പോയി ജീവിക്കാനെന്നും നീർക്കോലി സാറിനെ കിട്ടില്ല. പൂർണമായും ശുദ്ധജലജീവിയാണ് നീർക്കോലി. കുളങ്ങൾ, തോടുകൾ, കണ്ടങ്ങൾ തുടങ്ങിയവയിലും സമീപപ്രദേശങ്ങളിലും പരക്കെ കാണുന്നു.

Colubridae കുടുംബത്തിലെ അംഗമാായ ഇവയുടെ ശാസ്ത്രീയ നാമം Xenochrophis piscator എന്നാണ്.ഒരു മീറ്റർ വരെയാണ് സാധാരണ ശരീരനീളം. തല കോഴിമുട്ടയുടെ ആകൃതിയിലാണ് കാണപ്പെടുന്നത്. മേൽച്ചുണ്ടിൽ മദ്ധ്യത്തിലായി ലംബമായ ചെറിയൊരു വെട്ടും കാണാൻ സാധിക്കും. ശരീരത്തിൽ ചതുരാകൃതിയിൽ ഏതാണ്ട് ചെസ്‌ബോർഡിലേതുപോലെയുള്ള അടയാളങ്ങൾ കാണാവുന്നതാണ്. വളർച്ചയുടെ പലഘട്ടങ്ങളും അടയാളത്തിന് ഏറ്റക്കുറച്ചിലുണ്ടാവാറുണ്ട്. കണ്ണിന് താഴെ വാലിട്ടെഴുതിയതുപോലെ ഒരു വരയും ഇവരെ ആകർഷകമാക്കുന്നു. പെൺജാതികൾക്ക് ആൺ നീർക്കോലികളേക്കാളും ശരീരവലിപ്പമുണ്ടാകാറുണ്ട്.

സുന്ദരന്മാർ മാത്രമല്ല, അസ്സൽ നീന്തൽ വിദഗ്ധർ കൂടിയാണ് നീർക്കോലി. ജലത്തിനടിയിലൂടെയും ഉപരിതലത്തിലൂടെയും അതിവേഗത്തിൽ നീന്താനുള്ള കഴിവുണ്ടിവയ്ക്ക്. തവളകളും മത്സ്യവും ആണ് പ്രധാന ഭക്ഷണം. മറ്റു ചെറു ജീവികളേയും ഭക്ഷിക്കുന്നു.

ജലാശയങ്ങളുടെ സമീപത്തുള്ള പൊത്തുകളിലാണ് ഇവ മുട്ടയിടുക. 50 മുതൽ 75 വരെ മുട്ടയിടുന്നു. മുട്ടവിരിയുവാൻ 2 മാസക്കാലം എടുക്കുന്നു. മഴക്കാലമാകുമ്പോഴേയ്ക്കും വിരിയത്തക്ക വിധത്തിലാണ് മുട്ടയിടുക. വിഷമില്ലാത്ത ഇനമായതിനാൽ മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ തവളകൾ വരെ ഭക്ഷണമാക്കുന്നു. മുട്ടയിട്ട ശേഷവും ഇണകൾ ഒരുമിച്ചു ജീവിക്കുന്ന സ്വഭാവമുണ്ട്.

മനുഷ്യർക്ക് പൊതുവേ നിരുപദ്രവകാരിയായ ജീവിയാണെങ്കിലും അപകടഘട്ടത്തിൽ ശത്രുവിനെ അറഞ്ചം പുറഞ്ചം കടിച്ച് രക്ഷപ്പെടാനുള്ള ഇവയുടെ ശ്രമം പ്രസിദ്ധമാണ്. കുളക്കടവിലും കണ്ടത്തിലും പോയി നീർക്കോലി ആക്രമിക്കുന്നതിനു മുമ്പ് ശരീരം അൽപം പരത്തി മണ്ണിൽ ചേർന്നിരിക്കുന്ന സ്വഭാവം കണ്ടുവരുന്നു.

ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ശ്രീലങ്ക, മ്യാന്മാർ, തായ്‌ലൻഡ്, ലാവോസ്, വിയറ്റ്‌നാം, പടിഞ്ഞാറൻ മലേഷ്യ, ചൈനയുടെ തെക്കൻ പ്രവിശ്യകൾ, തായ്വാൻ, ഇൻഡോനേഷ്യ തുടങ്ങിയ പ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്നു. ഇത്രയൊക്കെ നീർക്കോലിയെ കുറിച്ച് അറിഞ്ഞസ്ഥിതിയ്ക്ക് വഴിയിലെവിടെയെങ്കിലും കണ്ടാൽ സലാം പറഞ്ഞ് കടിവാങ്ങിക്കാതെ ഒരു മൂലയ്‌ക്കോട്ട് മാറി നിന്ന് കോലിസാറിന് വഴിമാറിക്കൊടുക്കാൻ മറക്കല്ലേ…

Tags: Checkered keelbacksnake
Share4
Tweet
Send
Share

Latest stories from this section

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

പകൽ വെളിച്ചത്തിൽ നക്ഷത്രങ്ങൾ എങ്ങോട്ട് ഒളിച്ചോടുന്നു? പലരും തിരിച്ചറിയാത്ത ആ ശാസ്ത്ര സത്യം ഇതാണ്!

പകൽ വെളിച്ചത്തിൽ നക്ഷത്രങ്ങൾ എങ്ങോട്ട് ഒളിച്ചോടുന്നു? പലരും തിരിച്ചറിയാത്ത ആ ശാസ്ത്ര സത്യം ഇതാണ്!

Latest News

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

ഹൂതി ആക്രമണം ; സൗദിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടു

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

തൃണമൂൽ പാർട്ടി ചിഹ്നത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണ്ണായക വാദം കേൾക്കൽ ; ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടായേക്കും

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies