Sunday, August 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എൽഡിഎഫും യുഡിഎഫും മുസ്ലീം പ്രീണനം നടത്തുന്നു;അപ്രിയ സത്യങ്ങൾ തുറന്നുപറയുന്നതിന്റെ പേരിൽ രക്തസാക്ഷിയാകാനും തയ്യാറാണ്; വെള്ളാപ്പള്ളി നടേശൻ

by Brave India Desk
Jun 16, 2024, 11:12 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത് രാഷ്ട്രീയ കേരളത്തിൽ പലപൊട്ടിത്തെറികൾക്കുമാണ് കാരണമായിരിക്കുന്നത്. സിപിഎമ്മിന്റെ ദയനീയ തോൽവിയും കോൺഗ്രസിലെ വോട്ടുചോർച്ചയും ഘടകക്ഷികൾക്കിടയിൽ തന്നെ അപ്രീതിയ്ക്ക് കാരണമായിരിക്കുകയാണ്. സമുദായസംഘടനകളും ജയപരാജയങ്ങളെ കൃത്യമായി അവലോകനം ചെയ്യുന്നുണ്ട്. കേരളത്തിലെ ഇടത്-വലത് മുന്നണികൾ നടത്തുന്നത് അതിരുവിട്ട മുസ്ലീം പ്രീണനമെന്ന് ആവർത്തിച്ചിരിക്കുയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രസ്താവനകളുടെ തുടർച്ചയെന്നോണം എസ്എൻഡിപി മുഖമാസികയായ യോഗനാദിന്റെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ ഈ രൂക്ഷ വിമർശനം. കമ്യൂണിസ്റ്റ് പാർട്ടികളുടെ തുടക്കം മുതൽ പാർട്ടിക്കൊപ്പം പാറ പോലെ ഉറച്ചുനിന്ന പിന്നാക്ക,പട്ടികവർഗ വിഭാഗ സമൂഹത്തിന്റെ വിശ്വാസത്തെ സിപിഎമ്മും ,സിപിഐയും ന്യൂനപക്ഷ പ്രീണനത്തിനായി ബലികഴിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു. കേരളത്തിലെ സാമൂഹിക യാഥാർത്ഥ്യങ്ങളെ കുറിച്ച് തുറന്നുപറയുന്നതിന്റെ പേരിൽ രക്തസാക്ഷിയാകാനും മടിയില്ലെന്നും അദ്ദേഹം പറയുന്നു.

മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്നും ലേഖനത്തിൽ വെള്ളാപ്പളളി ചൂണ്ടിക്കാട്ടുന്നു. തന്നെ ക്രൂശിക്കാൻ വരുന്നവർ തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം എങ്ങിനെയെന്ന് കാണണം. ഇരുമുന്നണികളുടെയും മുസ്ലീം പ്രീണനവും മുസ്ലീം ലീഗിന്റെയും കുറേ മുസ്ലീം സംഘടനകളുടെയും അഹങ്കാരവും കടന്നുകയറ്റവും സഹിക്കാനാവാതെ വന്നപ്പോൾ ക്രൈസ്തവർ ബി.ജെ.പിയെ രക്ഷകരായി കണ്ടെന്നാണ് വെളളാപ്പളളിയുടെ നിരീക്ഷണം.

Stories you may like

പ്രളയഭീതി ഉയർത്തി പെയ്തിറങ്ങി പെരുമഴ ; നദികൾ കരകവിയുന്നു, ഡാമുകൾ തുറക്കുന്നു ; അതീവ ജാഗ്രത നിർദ്ദേശം

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

ഒഴിവു വന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് എൽഡിഎഫും യുഡിഎഫും രണ്ടു മുസ്‌ളിങ്ങളെയും ഒരു ക്രിസ്ത്യാനിയെയും നാമനിർദേശം ചെയ്ത കാര്യം താൻ വിളിച്ചു പറഞ്ഞതിനെ പാതകമായി ചിത്രീകരിക്കുകയാണെന്ന് ലേഖനത്തിൽ വെളളാപ്പളളി കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ നിശ്ചയിക്കുമ്പോഴും ഇരുമുന്നണികളുടെയും മുൻഗണന മതത്തിനാണെന്നും ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളിൽ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാർത്ഥികളാക്കുമ്പോൾ മലപ്പുറത്തും കോട്ടയത്തും മറിച്ചു ചിന്തിക്കാൻ ഇടത് വലത് മുന്നണികൾക്ക് ധൈര്യമില്ലെന്നുമാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ വിമർശനം.

തനിക്കെതിരെ കേസെടുക്കണമെന്നും ജയിലിൽ അടയ്ക്കണമെന്നും പറഞ്ഞ മുസ്ലീം നേതാക്കൾ സ്വന്തം മതക്കാരുടെ അനീതികൾക്കെതിരെ സൗമ്യ നിലപാടാണ് സ്വീകരിച്ചതെന്നും വെളളാപ്പളളി പറയുന്നു.  മറ്റുമതസ്ഥരിലെ മനസുകളിലെ മാറ്റം തിരിച്ചറിഞ്ഞ് നിലപാടുകൾ പരിഷ്‌കരിക്കാൻ മുസ്ലീം ലീഗിന്റെയും മുസ്ലീം സമുദായങ്ങളുടെ നേതൃത്വം ഇനിയെങ്കിലും ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കേരളത്തിലെ ഹൈന്ദവ പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന അസമത്വം വ്യക്തമാകാൻ സാമ്പത്തിക സർവേ നടത്തണമെന്ന ആവശ്യം കൂടി മുന്നോട്ടു വച്ചാണ് വെളളാപ്പളളി ലേഖനം അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസവും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിക്കേറ്റ തിരിച്ചടിക്ക് കാരണം ന്യൂനപക്ഷ പ്രീണനമെന്ന ആരോപണവുമായി  വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. രാജ്യസഭാ സീറ്റ് നൽകിയതടക്കമുള്ള നയങ്ങളുമായി സിപിഎമ്മും എൽഡിഎഫും മുന്നോട്ടു പോയാൽ കാര്യങ്ങൾ കൈവിടുമെന്നും. കാര്യങ്ങൾ മനസ്സിലാക്കിയാൽ പിന്നോക്ക വിഭാഗങ്ങളുടെ വോട്ട് ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി ഉണ്ടാകും. ഇല്ലെങ്കിൽ കരുവന്നൂർ ബാങ്കിൻറെ അവസ്ഥയിലാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

പിന്നാക്ക വോട്ടുകൾ ബിജെപിയിലേക്ക് പോയെന്ന് വിലപിക്കുകയാണ് സിപിഎം. അതിനിടയിലാണ് രാജ്യസഭാ സീറ്റ് നിർണയത്തിലെ അവഗണന. സിപിഐയുടെ സീറ്റ് മുസ്ലീമിനും സിപിഎമ്മിൻറേത് ക്രൈസ്തവനും വിളമ്പി. യുഡിഎഫ് പതിവുപോലെ ലീഗിന് സമർപ്പിച്ചു. രണ്ടു മുന്നണിയിലും ഭൂരിപക്ഷ സമുദായം പടിക്ക് പുറത്തായെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇത് തുറന്നു പറഞ്ഞതിൻറെ പേരിൽ മുസ്ലീം സംഘടനകൾ തനിക്ക് വർഗീയ പട്ടം ചാർത്തുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.

പ്രസ്താവന ചർച്ചയായതോടെ അദ്ദേഹത്തെ അവഹേളിച്ച് ജമാഅത്ത് കൗൺസിൽ രംഗത്തെത്തിയിരുന്നു. ഈഴവ സമൂഹത്തിന്റെ വോട്ട് ബിജെപിക്ക് കൂടുതലായി ലഭിച്ചു എന്നതിനാൽ സംസ്ഥാന സർക്കാരിന്റെ അതൃപ്തി തനിക്കെതിരെ ഉണ്ടാകുമെന്ന ഭയപ്പാടിലാണ് വെള്ളപ്പാള്ളി മുസ്ലിം സമൂഹത്തിനെതിരെ തിരിഞ്ഞതെന്ന് അവർ പരിഹസിച്ചു. കേരളത്തിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മതസൗഹാർദ്ദം തകർക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. മതസൗഹാർദ്ദം തകർത്ത് തനിക്കും കുടുംബത്തിനും നേട്ടമുണ്ടാക്കാമെന്ന മോഹം ഇവിടെ വിലപ്പോവില്ലെന്നായിരുന്നു പരിഹാസം.

എന്തായാലും വെള്ളാപ്പള്ളിയുടെ ഈ പ്രസ്താവന കേരളരാഷ്ട്രീയത്തിൽ വലിയ കോളിളക്കത്തിനാണ് വഴിവച്ചിരിക്കുന്നത്. ഭൂരിപക്ഷസമുദായത്തിനെ പ്രതിനിധീകരിക്കുന്ന നേതാവ് ഉയർത്തിയ ആരോപണങ്ങൾക്ക് എൽഡിഎഫും യുഡിഎഫും എന്ത് മറുപടി നൽകുമെന്ന് ഉറ്റുനോക്കുകയാണ് ആളുകൾ.

Tags: VELLAPAPLLI
Share1TweetSendShare

Latest stories from this section

ആർ. സുഗതന് ആറുമാസം അവധി അനുവദിച്ചു

ആർ. സുഗതന് ആറുമാസം അവധി അനുവദിച്ചു

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

‘പാകിസ്താനിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമോ?’: നയതന്ത്ര ലോകം ഉറ്റുനോക്കുന്നു!

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച്  പ്രഖ്യാപനം!

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച് പ്രഖ്യാപനം!

Discussion about this post

Latest News

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ബംഗാളിലെ ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് ഹണിട്രാപ്പിന് ശ്രമം ; ജയ്ഷെ മുഹമ്മദ് ഭീകരന്റെ കൂട്ടാളിയായ വനിത അറസ്റ്റിൽ

ബംഗാളിലെ ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് ഹണിട്രാപ്പിന് ശ്രമം ; ജയ്ഷെ മുഹമ്മദ് ഭീകരന്റെ കൂട്ടാളിയായ വനിത അറസ്റ്റിൽ

‘അജിത് ഡോവലിന്റെ പേര് ഇന്ത്യൻ ചരിത്രത്തിന്റെ സുവർണ്ണ താളുകളിൽ’ ; ഡോവലിന് ലോകമാന്യ തിലക് പുരസ്കാരം സമ്മാനിച്ച് അമിത് ഷാ

‘അജിത് ഡോവലിന്റെ പേര് ഇന്ത്യൻ ചരിത്രത്തിന്റെ സുവർണ്ണ താളുകളിൽ’ ; ഡോവലിന് ലോകമാന്യ തിലക് പുരസ്കാരം സമ്മാനിച്ച് അമിത് ഷാ

പ്രളയഭീതി ഉയർത്തി പെയ്തിറങ്ങി പെരുമഴ ; നദികൾ കരകവിയുന്നു, ഡാമുകൾ തുറക്കുന്നു ; അതീവ ജാഗ്രത നിർദ്ദേശം

പ്രളയഭീതി ഉയർത്തി പെയ്തിറങ്ങി പെരുമഴ ; നദികൾ കരകവിയുന്നു, ഡാമുകൾ തുറക്കുന്നു ; അതീവ ജാഗ്രത നിർദ്ദേശം

പേരും മതവും ചോദിച്ച ശേഷം പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നു ; കുൽഗാം ഭീകരാക്രമണത്തിൽ വെളിപ്പെടുത്തലുമായി തൊഴിലാളികൾ

പേരും മതവും ചോദിച്ച ശേഷം പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നു ; കുൽഗാം ഭീകരാക്രമണത്തിൽ വെളിപ്പെടുത്തലുമായി തൊഴിലാളികൾ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ ‘പൊതുപരീക്ഷാ ഭേദഗതി ബിൽ 2026’ പാസാക്കി ലോക്സഭ ; സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബിൽ ഇനി നിയമം ; അംഗീകാരം നൽകി രാഷ്ട്രപതി

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; എട്ടാം തവണയും അരവിന്ദ് കെജ്രിവാളിന് നോട്ടീസ് അയച്ച് ഇഡി

‘ഭയം വേണ്ട, ഞങ്ങൾ നിങ്ങളെ സംരക്ഷിക്കും’ ; ‘വലതുപക്ഷ ഗുണ്ടകളിൽ’ നിന്ന് പാറ്റ പാർട്ടിയെ സംരക്ഷിക്കുമെന്ന് ആം ആദ്മി പാർട്ടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies