മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് നവ്യ നായർ. നന്ദനത്തിലൂടെ മലയാളി പ്രേക്ഷകർ നടിയെ വീട്ടിലെ കുട്ടിയായി തന്നെ ഏറ്റെടുത്തു. അഭിനയിച്ച ഓരോ ചിത്രത്തിലും തന്റഏതായ വ്യക്തിമുദ്രപതിപ്പിക്കുന്ന താരം നല്ലൊരു നർത്തകി കൂടിയാണ്. മാതംഗി സ്‌കൂൾ ഓഫ് പെർഫോമിങ് ആർട്‌സ് എന്ന നൃത്തവിദ്യാലയവും അവർ സ്ഥാപിച്ചിട്ടുണ്ട്.
സിനിമാ വിശേഷങ്ങൾക്കൊപ്പം തന്റെ നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഫാദേഴ്‌സ് ഡേയിൽ അച്ഛൻ ജെ രാജുവിനൊപ്പമുള്ള വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൃത്തപരിപാടി കഴിഞ്ഞ് കുളിച്ചെത്തിയ താരത്തിന്റെ തല പിതാവ് തോർത്തുന്നതാണ് വീഡിയോ. ഈ ലുക്കിൽ വീഡിയോ പുറത്ത് വിട്ടതിന് എനിക്ക് വഴക്കുറപ്പാണ് പക്ഷേ i loved this achoiiiii… ഇങ്ങനെ വിഡിയോയിൽ പകർത്താൻ സാധിക്കാതെ മനസ്സിൽ പതിഞ്ഞുപോയ എത്രയോ നിമിഷങ്ങൾ.. എന്റെ ജീവൻ എന്റെ അച്ഛൻ എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. എന്തായലും താരത്തിന്റെയും അച്ഛന്റെയും സ്‌നേഹത്തിനെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.












