Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

വിഐപി സംസ്കാരത്തിൻ്റെ കൊമ്പൊടിച്ച് ഹിമന്ത ബിശ്വ ശർമ്മ; ബില്ലുകൾ ഇനി പോക്കറ്റിൽ നിന്നടയ്ക്കണം; പിന്തുടരാം ഈ അസം മോഡലിനെ 

by Brave India Desk
Jun 17, 2024, 12:52 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

സർക്കാർ ജനങ്ങളുടേതാണ്.. ജനങ്ങളുടെ ക്ഷേമമാണ് മുഖ്യമെന്ന് ആവർത്തിച്ച് ഐതിഹാസികമായ ഒരു തീരുമാനത്തിൽ എത്തിയിരിക്കുകയാണ് അസമിലെ ഇരട്ട എഞ്ചിൻ സർക്കാർ. സർക്കാർ ജീവനക്കാർക്കും ജനപ്രതിനിധികൾക്കുമെന്താ കൊമ്പുണ്ടോ എന്ന ചോദ്യം ഇനി അസമിൽ ഉയരാൻ ഇടയില്ല.

നികുതിദായകരുടെ പണം ഉപയോഗിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ വൈദ്യുതി ബില്ലുകൾ അടയ്ക്കുന്ന വിഐപി സംസ്‌കാരം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അസം മുഖ്യമമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഞാനും ചീഫ് സെക്രട്ടറിയും ഒരു മാതൃക കാണിക്കുകയും ജൂലൈ 1 മുതൽ ഞങ്ങളുടെ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ തുടങ്ങുകയും ചെയ്യുമെന്ന് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചുകഴിഞ്ഞു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ജൂലൈ ഒന്നുമുതൽ എല്ലാം സർക്കാർ ഉദ്യോഗസ്ഥരും തങ്ങളുടെ വൈദ്യുതി ഉപഭോഗത്തിന്റെ ബില്ലുകൾ അടയ്ക്കണമെന്നും അസം മുഖ്യമന്ത്രി പറയുന്നു. മന്ത്രിമാരുടെയും, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വസതികളിലെയും വൈദ്യുതിബില്ലുകൾ സാധാരണയായി അടയ്ക്കുന്നത് സർക്കാർ ബജറ്റിൽ നിന്നാണ്. കഴിഞ്ഞ 75 വർഷമായി ഈ രീതിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിഐപി സംസ്‌കാരം ഒഴിവാക്കുന്നതിനോടൊപ്പം ഊർജ്ജ സംരക്ഷണത്തോടുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധത മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. സെക്രട്ടേറിയറ്റ്, ആഭ്യന്തര, ധനകാര്യ വകുപ്പുകൾ ഒഴികെയുള്ള എല്ലാ സർക്കാർ ഓഫീസുകളിലും രാത്രി 8 മണിക്ക് വൈദ്യുതി ഉപഭോഗം കുറയ്ക്കാനും ലക്ഷ്യമിടുന്നുണ്ട്.

എല്ലാ സർക്കാർ സ്ഥാപനങ്ങളെയും ക്രമേണ സൗരോർജ്ജത്തിലേക്ക് മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം, സംസ്ഥാനത്തുടനീളമുള്ള ഞങ്ങളുടെ മെഡിക്കൽ കോളേജുകളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും ഈ പ്രവർത്തനം ആരംഭിക്കുന്നതിന് ഞങ്ങൾ ആസൂത്രണങ്ങൾ നടത്തുന്നുണ്ടെന്ന് ഹിമന്ത വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തിന് മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്.സാധാരണക്കാരായ ജനമൊടുക്കുന്ന പണം, ധൂർത്തിന് ചിലവാക്കാൻ അനുവദിക്കാതെ സ്വയം മാതൃകയാവാൻ തയ്യാറായ ഹിമന്തയുടെ ഇച്ഛാശക്തിയ്ക്ക് അഭിനന്ദനപ്രവാഹവുമായി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ നിറയുകയാണ്. അസം സർക്കാരിന്റെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങളും ഈ രീതിയിലേക്ക് മാറുമെന്നാണ് പ്രതീക്ഷയെന്നും, സർക്കാർ ചെലവിൽ വിമാനത്തിലേറി തെക്ക് വടക്ക് ഊരുചുറ്റുന്ന മുഖ്യൻമാരെല്ലാം ഇത് കാണുന്നുണ്ടോയെന്നും ചോദ്യമുയരുന്നുണ്ട്.

Tags: vip culturehimanta biswa sarma
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies