എറണാകുളം : നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിറിനും കുടുംബത്തിനും ഒപ്പം ഈദ് ആഘോഷിക്കുന്ന നടി നവ്യ നായരുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രചാരമാണ് നേടുന്നത്. നവ്യ തന്നെയാണ് സൗബിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. പുഴു എന്ന ചിത്രത്തിന്റെ സംവിധായക റത്തീനയുടെ പുതിയ ചിത്രമായ പാതിരാത്രിയിൽ സൗബിന്റെ നായികയായി അഭിനയിക്കുന്നത് നവ്യ നായരാണ്.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി അബ്ദുൾ നാസർ ആണ് പാതിരാത്രി എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി വിവാദങ്ങൾ സൃഷ്ടിച്ച പുഴുവിന് ശേഷം റത്തീന വീണ്ടും സംവിധായകയായി എത്തുന്നു എന്നുള്ളതാണ് ചിത്രത്തിന്റെ സവിശേഷത. രണ്ടു പോലീസ് ഉദ്യോഗസ്ഥരെ മുഖ്യ കഥാപാത്രങ്ങൾ ആക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന.
നവ്യ നായർ സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയ ഒരുത്തി എന്ന ചിത്രവും ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആയിരുന്നു നിർമ്മിക്കപ്പെട്ടിരുന്നത്. ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിനു ശേഷം ഷാജി മാറാട് ആണ് പാതിരാത്രിയുടെ തിരക്കഥ നിർവഹിക്കുന്നത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു ചില പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Discussion about this post