വർക്കല: പുന്നമൂട് എൻഎസ്എസ് കരയോഗത്തിന്റെ ആചാര്യ മിനി ഹാളിൽ കൂടിയ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. പാർട്ടി സംസ്ഥാന പ്രസിഡൻറ് കെഎസ്ആർ മേനോൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ മന്നത്ത് ആചാര്യന്റെ ചിത്രത്തിന് പുഷ്പാർച്ചനക്കു ശേഷം പാർട്ടിയുടെ ആദ്യത്തെ നിയോജക മണ്ഡലം കമ്മിറ്റി വർക്കലയിൽ രൂപീകൃതമായി.
അടുത്തുതന്നെ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും യോഗ്യരായ സ്ഥാനാർത്ഥികളെ നിർണയിക്കാനും ജൂൺ പതിനഞ്ചാം തീയതി കൂടിയ യോഗത്തിൽ തീരുമാനമായി.
ഡി എസ് ജെ പി വർക്കല നിയോജകമണ്ഡലം പ്രസിഡണ്ടായി വിജയകുമാരൻ നായർ, സെക്രട്ടറിയായി അനിൽകുമാർ ജി, ട്രഷറർ ആയി ബിജു എൻ എസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡൻറ്: സന്തോഷ് എം കുഴിവിള, രാജൻ കൂരക്കണ്ണി, ലത ഷിബു. ജോയിൻ സെക്രട്ടറിമാർ: മോഹനകുമാർ ജി, വർക്കല സുധീഷ് കുമാർ, ആർ ഹരീഷ് കുമാർ.
ജാതീയ സമവാക്യങ്ങൾ ഇപ്പോഴും ഏറെ പ്രസക്തമാണെന്നും വികസന മുദ്രാവാക്യം കൊണ്ട് മാത്രം തിരഞ്ഞെടുപ്പുകൾ ജയിക്കാൻ പറ്റുകയില്ല എന്നും ആണ് ഈ കഴിഞ്ഞ ലോക്സഭ ഫലം തെളിയിക്കുന്നതെന്ന് മുന്നോക്ക സമുദായ അംഗങ്ങളെ പാർട്ടി പ്രസിഡൻറ് മേനോൻ ഓർമിപ്പിച്ചു.
സമുദായ അംഗങ്ങൾ വൻതോതിൽ പങ്കെടുത്ത പങ്കെടുത്ത യോഗത്തിൽ അധ്യക്ഷൻ ശശിധരൻ നായർ (എക്സ് നബാർഡ്), പാർട്ടി ജനറൽ സെക്രട്ടറി എസ് എസ് മേനോൻ, ഓർഗനൈസിംഗ് സെക്രട്ടറി സുധീർ പണിക്കർ, വൈസ് പ്രസിഡൻറ് ഹരികുമാർ മേനോൻ, ട്രഷറർ സന്തോഷ് എസ്, തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് സുരേന്ദ്രൻ നായർ, തുടങ്ങിയവരും സംസാരിച്ചു.
സീനിയർ സിറ്റിസെൻസിനെ ആദരിക്കുന്ന ചടങ്ങിൽ ശശിധരൻ നായർ retd സീനിയർ എക്സിക്യൂട്ടീവ് നബാർഡ്, ഗോപാലകൃഷ്ണൻ നായർ, retd സീനിയർ എക്സിക്യൂട്ടീവ് ഇന്റലിജൻസ് ബ്യൂറോ, അനിൽകുമാർ നായർ retd സീനിയർ എക്സിക്യൂട്ടീവ് ബാങ്ക് ഓഫ് ബറോഡ, സുധീഷ് കുമാർ വർക്കല തോറ്റംപാട്ട് കലാകാരൻ, സുജാത ദേവി, റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ഇടവ, ഡോക്ടർ കൃഷ്ണകുമാർ retd പ്രിൻസിപ്പൽ മലപ്പുറം ഗവൺമെൻറ് കോളേജ് എന്നിവരെ ഷോൾ അണിയിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മെമെന്റോയും സമ്മാനങ്ങളും സ്കൂൾ ബാഗും വിതരണം ചെയ്തു.
Discussion about this post