Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വിധിയുടെ വിളയാട്ടത്തിൽ തകർന്ന സ്വപ്നങ്ങൾ ;തൂക്കുകയറിൽ നിന്ന് രക്ഷപ്പെടുമോ നിമിഷ പ്രിയ?

by Brave India Desk
Jun 27, 2024, 03:20 pm IST
in Kerala, Video
Share on Facebook
Tweet
WhatsApp
Telegram

കഴിയുന്നത്ര ജോലി ചെയ്യുക… ഭർത്താവിനും കുഞ്ഞിനൊപ്പം അല്ലലില്ലാതെ ജീവിക്കുക… സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന സ്വന്തം കുടുംബത്തിന് കൈത്താങ്ങാകുക… ഭർത്താവിന്റെ കൈപിടിച്ച് യെമനിലേക്ക് വിമാനം കയറുമ്പോൾ നിമിഷ പ്രിയയ്ക്ക് ഇത്രമാത്രമായിരുന്നു ആഗ്രഹം. എന്നാൽ തന്റെ കൊച്ചു മോഹങ്ങളുമായി എത്തിയ ആ ചെറുപ്പക്കാരിയ്ക്ക് യെമൻ കാത്തുവച്ചത് മറ്റൊന്നായിരുന്നു. വിധിയുടെ വിളയാട്ടത്തിൽ സ്വന്തം ജീവിതം നഷ്ടമായ നിമിഷ പ്രിയ ഇന്ന് ജയിലിനുള്ളിലെ ഇരുട്ടറയിൽ മരണം കാത്ത് കഴിയുകയാണ്.

നല്ല ജോലിയും മികച്ച ജീവിതവും തേടി യെമനിലേക്ക് വിമാനം കയറിയ നിമിഷ പ്രിയയുടെ തലവര 2017 ലായിരുന്നു മാറിയത്. യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന പേരിൽ നിമിഷ പോലീസിന്റെ പിടിയിലായത് അന്നാണ്. അതിവേഗത്തിൽ നടന്ന നിയമ നടപടികൾ അവസാനിച്ചതാകട്ടെ വധശിക്ഷ നൽകണമെന്ന ഉത്തരവിലും.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

2012 ലായിരുന്നു നഴ്‌സായ നിമിഷ പ്രിയ ഭർത്താവിനൊപ്പം യെമനിൽ എത്തിയത്. ശേഷം ഇവിടുത്തെ സ്വകാര്യ ക്ലിനിക്കിൽ ജോലി ആരംഭിച്ചു. ഇതിനിടെയായിരുന്നു മഹ്ദിയെ നിമിഷ പരിചയപ്പെട്ടത്. നിമിഷയുടെ വിശ്വാസം വീണ്ടെടുത്ത മഹ്ദി പങ്കാളിത്തത്തോടെ ഒരു ക്ലിനിക്ക് ആരംഭിക്കാൻ നിമിഷയിൽ സമ്മർദ്ദം ചെലുത്തി. തന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ക്ലിനിക്ക് ഉതകുമെന്ന് പ്രതീക്ഷിച്ച നിമിഷ പ്രിയ മഹ്ദിയ്‌ക്കൊപ്പം നിൽക്കാൻ തീരുമാനിച്ചു. തന്റെ സർവ്വ സമ്പാദ്യവും നൽകി നിമിഷയുടെ ഭർത്താവ് ടോമിയും ഒപ്പം നിന്നു.

ആഗ്രഹം പോലെ ക്ലിനിക്ക് പ്രവർത്തനം തുടങ്ങി. എന്നാൽ മികച്ച രീതിയിലുള്ള മുന്നോട്ട് പോക്കിന് പിന്നെയും പണം ആവശ്യമായിവന്നതോടെ നിമിഷയും കുടുംബവും നാട്ടിലേക്ക് തിരികെ വന്നു. ശേഷം പണവുമായി നിമിഷ മാത്രം ആയിരുന്നു തിരികെ പോയത്. ടോമിയും മകളും തിരികെ പോകാൻ ശ്രമിച്ചെങ്കിലും യെമൻ സൗദി യുദ്ധത്തെ തുടർന്ന് ഇതിന് കഴിഞ്ഞില്ല.

മഹ്ദിയെ വലിയ വിശ്വാസം ആയിരുന്നു നിമിഷയ്ക്കും ഭർത്താവിനും. അതുകൊണ്ടുതന്നെ ഒരിക്കലും തങ്ങളെ അയാൾ ചതിക്കില്ലെന്ന് ഇരുവരും വിശ്വസിച്ചു. ഈ വിശ്വാസം ശരിവയ്ക്കുന്ന തരത്തിൽ ആയിരുന്നു ക്ലിനിക്ക് ആരംഭിച്ച ആദ്യ നാളുകളിൽ മഹ്ദിയുടെ പ്രതികരണം. എന്നാൽ ബിസിനസ് പച്ചപിടിച്ചതോടെ മെഹ്ദിയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വന്നു.

ക്ലിനിക്ക് ആരംഭിച്ച ശേഷം നിമിഷയെ ഭാര്യയെന്ന് ആയിരുന്നു ഇയാൾ പലർക്കും പരിചയപ്പെടുത്തി കൊടുത്തത്. പിന്നീട് ക്ലിക്കിന്റെ മുന്നോട്ട് പോക്കിന് എന്ന പേരിൽ നിമിഷയുമൊത്തുള്ള വ്യാജ വിവാഹ സർട്ടിഫിക്കേറ്റ് ഉണ്ടാക്കി. പിന്നീട് ഭീഷണിപ്പെടുത്തി നിമിഷയെ വിവാഹവും ചെയ്തു. പിന്നീട് ക്ലിനിക്കിൽ നിന്നുള്ള വരുമാനം മൊത്തം ഇയാൾ ഒറ്റയ്ക്ക് സ്വന്തമാക്കുകയായിരുന്നു. ഇതിനിടെ നിമിഷ നാട്ടിലേക്ക് പോകാതിരിക്കാൻ പാസ്‌പോർട്ടും മഹ്ദി തട്ടിയെടുത്തു. ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. ലൈംഗിക വൈകൃതത്തിനും ഇരയാക്കി. സഹികെട്ട് അധികൃതർക്ക് പരാതി നൽകിയെങ്കിലും അത് പീഡനത്തിന് ആക്കം കൂട്ടുകയേ ചെയ്തുള്ളൂ.

ഏത് നിമിഷവും സ്വന്തം ജീവൻ നഷ്ടപ്പെടുമെന്ന ഘട്ടം എത്തിയതോടെ നിമിഷ പ്രിയ സഹപ്രവർത്തകയായ ഹനാന്റെ സഹായം തേടി. മഹ്ദിയുടെ കണ്ണുവെട്ടിച്ച് നാട്ടിലെത്താനുള്ള ഉപായമായിരുന്നു നിമിഷയ്ക്ക് ആവശ്യം. മയക്കുമരുന്ന് കുത്തിവച്ച് മഹ്ദിയെ മയക്കി കിടത്തിയ ശേഷം വിമാനം കയറി നാട്ടിലെത്താൻ നിമിഷയ്ക്ക് ഹനാൻ വഴി പറഞ്ഞു കൊടുത്തു. ഇത് പ്രകാരം മഹ്ദിയെ മരുന്ന് കുത്തിവച്ച് മയക്കി കിടത്തിയ ശേഷം പാസ്‌പോർട്ടുമായി നിമിഷ പ്രിയ രക്ഷപ്പെടുകയായിരുന്നു. എന്നാൽ അതിർത്തിയിൽവച്ച് നിമിഷ പ്രിയ പോലീസിന്റെ പിടിയിലായി.

അപ്പോഴേയ്ക്കും മഹ്ദി കൊല്ലപ്പെട്ടു കഴിഞ്ഞിരുന്നു. മരുന്ന് കുത്തിവയ്ക്കുക മാത്രമാണ് താൻ ചെയ്തത് എന്നും മറ്റൊന്നും തനിക്ക് അറിയില്ലെന്നുമായിരുന്നു നിമിഷ പ്രിയ കോടതിയെയും പോലീസിനെയും അറിയിച്ചത്. എന്നാൽ സാഹചര്യത്തെളിവുകൾ നിമിഷയ്ക്ക് പ്രതികൂലമായി. ഇവർ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയിൽ വെട്ടിനുറുക്കിയ നിലയിൽ ആയിരുന്നു മഹ്ദിയുടെ മൃതദേഹം.

മാസങ്ങൾ നീണ്ട വിചാരണയ്ക്ക് ശേഷം യെമൻ കോടതി നിമിഷയ്ക്ക് വധശിക്ഷ വിധിച്ചു. കൂട്ടുപ്രതിയാക്കി ഹനാനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. വിധിയ്‌ക്കെതിരെ മേൽക്കോടതിയെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. യെമനിലെ സുപ്രീംകോടതിയെ ശിക്ഷയിൽ ഇളവ് തേടി സമീപിച്ചെങ്കിലും അപേക്ഷ തള്ളുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നിമിഷയുടെ കുടുംബം യെമൻ സർക്കാരിനെ സമീപിക്കാനും ശ്രമിച്ചിരുന്നു. എന്നാൽ ഈ ശ്രമവും വിഫലമായി.

വിചാരണ വേളയിൽ കടുത്ത നീതി നിഷേധം ആയിരുന്നു നിമിഷ പ്രിയയ്ക്ക് നേരിടേണ്ടിവന്നത്. അറബിയിൽ തയ്യാറാക്കിയ കുറ്റപത്രത്തിൽ നിർബന്ധിപ്പിച്ച് ഒപ്പുവപ്പിച്ചു. കോടതിയിൽ ദ്വിഭാഷിയുടെ സേവനം പോലും നിഷേധിച്ചുവെന്നും കുടുംബം പറയുന്നു.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ പ്രിയ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് നിമിഷ പ്രിയയുടേത്. അറസ്റ്റിലായ ഉടൻ അഭിഭാഷകന് നൽകാനായി 50,000 രൂപ വേണമെന്ന് നിമിഷ പ്രിയ അമ്മയോടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പോലും നൽകാൻ അന്നവർക്ക് കഴിയുമായിരുന്നില്ല. പിന്നീട് അങ്ങോട്ട് കേസ് നടത്തിപ്പിനായി വൻ വൻ തുകയാണ് ചിലവിട്ടത്. കുടുംബ സ്വത്ത് വിറ്റു. ലക്ഷക്കണക്കിന് രൂപയുടെ ബാദ്ധ്യതയാണ് കുടുംബത്തിന് നിലവിൽ ഉള്ളത്.

സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലായിരുന്നു നിയമ പോരാട്ടത്തിൽ കുടുംബത്തിന് താങ്ങായത്. കേന്ദ്രസർക്കാർ തലത്തിലും എംബസി തലത്തിലും നടത്തിയ ഇടപെടലിനെ തുടർന്ന് നിമിഷ പ്രിയയ്ക്ക് യെമനിലെ മുതിർന്ന അഭിഭാഷകന്റെ സേവനം ലഭ്യമാക്കി. മഹ്ദിയുടെ കുടുംബത്തിന് ബ്ലഡ് മണി നൽകി മോചനം സാദ്ധ്യമാക്കാനുള്ള ശ്രമവും ആക്ഷൻ കൗൺസിൽ വഴി നടക്കുന്നുണ്ട്. എന്നാൽ പണം സ്വീകരിക്കാൻ മഹ്ദിയുടെ കുടുംബം ഇതുവരെ തയ്യാറായിട്ടില്ല.

നിലവിൽ സനയിലെ ജയിലിലാണ് നിമിഷ പ്രിയ ഉള്ളത്. രണ്ട് മാസം മുൻപായിരുന്നു അവസാനമായി നിമിഷ വിളിച്ചത് എന്നാണ് കുടുംബം പറയുന്നത്. യെഹ്ദിയുടെ കുടുംബത്തെ നേരിട്ട് കണ്ട് സംസാരിച്ചാൽ മോചനം സാദ്ധ്യമാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. എന്നാൽ 2016 മുതൽ ഇന്ത്യക്കാർക്ക് യെമനിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. യെമൻ സന്ദർശിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് നിമിഷയുടെ കുടുംബം.

Tags: nimisha priya
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies