മലപ്പുറം : റിമോട്ട് കൺട്രോൾ ഗേറ്റിനിടയിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു. മലപ്പുറം തിരൂരിലാണ് സംഭവം നടന്നത്. തിരൂർ വൈലത്തൂർ ചിലവിൽ സ്വദേശി അബ്ദുൽ ഗഫൂറിന്റെയും സജിലയുടെയും മകനായ മുഹമ്മദ് സിനാൻ ആണ് മരിച്ചത്. നാലാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു.
തിരൂർ ആലിൻചുവട് എംഇടി സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥിയാണ് മരിച്ച സിനാൻ. വൈകിട്ട് നാലുമണിയോടെ പള്ളിയിൽ നിസ്കാരത്തിനായി പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. റിമോട്ട് കൺട്രോൾ ഗേറ്റ് തുറന്ന് അടയ്ക്കുന്നതിനിടയിൽ ഗേറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു.
പരിക്കേറ്റ സിനാനെ ഉടൻതന്നെ കോട്ടയ്ക്കലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സാങ്കേതികപരമായി എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല എന്നാണ് പോലീസ് അറിയിക്കുന്നത്. മരിച്ച കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതാണ്.
Discussion about this post