ന്യൂഡൽഹി : കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പരസ്യമാക്കി ഷമ മുഹമ്മദ്. കോൺഗ്രസ് സ്ഥാനാർത്ഥികളിലെ സ്ത്രീ പ്രാതിനിത്യത്തെ കുറിച്ച് ഷമ സമൂഹമാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചു. 92 സ്ഥാനാർത്ഥികളിൽ 9 പേർ മാത്രമാണ് സ്ത്രീകൾ ആയി ഉള്ളത്. കോൺഗ്രസിലെ സ്ത്രീകളെ സഹായിക്കാൻ രാഹുൽഗാന്ധിയോട് അഭ്യർത്ഥിക്കുന്നുവെന്നും ഷമ മുഹമ്മദ് അറിയിച്ചു.
‘നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ല’ എന്ന് വ്യക്തമാക്കിക്കൊണ്ട് തുടങ്ങിയ ഒരു സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ഷമ അതൃപ്തി പരസ്യമാക്കിയത്. കോൺഗ്രസിലെ സ്ത്രീകളുടെ സ്ഥിതി വളരെ മോശമാണെന്നും സങ്കടകരമാണെന്നും ഷമ മുഹമ്മദ് സൂചിപ്പിച്ചു. “നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ല. ഞാൻ ആരാധിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എന്റെ നേതാവ് @rahulgandhi ജിയോട് കേരളത്തിലെ കോൺഗ്രസ് സ്ത്രീകളെ സഹായിക്കാൻ ഞാൻ ബഹുമാനപൂർവ്വം അഭ്യർത്ഥിക്കുന്നു. 92 ടിക്കറ്റുകളിൽ 9 ടിക്കറ്റുകൾ മാത്രമാണ് സ്ത്രീകൾക്ക് നൽകിയത്. 24 ലോക്‌സഭകളിൽ, വിതരണം ചെയ്ത 16 ടിക്കറ്റുകളിൽ 1 സ്ത്രീക്ക് മാത്രമേ നൽകിയിട്ടുള്ളൂ. സ്ത്രീ കഴിവുള്ളവളാണെങ്കിൽ, സ്ഥിതി വളരെ മോശമാണ്! വളരെ വളരെ സങ്കടകരമാണ്.” എന്നായിരുന്നു ഷമ മുഹമ്മദ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ്.








