ബിഹാറിൽ പതിനഞ്ചുവയസുകാരനെതിരെ ഇസ്ലാമികവാദികളുടെ ക്രൂരത. ആൺകുട്ടിയെ മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കാൻ നിർബന്ധിച്ചതായും വിവരമുണ്ട്.അക്രമികളിലൊരാൾ തുപ്പിയത്, നക്കിതുടയ്ക്കാൻ കൗമാരക്കാരനെ നിർബന്ധിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. കൗമാരക്കാരനെ “അല്ലാഹ്-ഹു-അക്ബർ” പോലുള്ള ഇസ്ലാമിക മുദ്രാവാക്യങ്ങൾ വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തു.
ക്രൂരതയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്.ക്രൂരമായ മർദനത്തിൻ്റെ ഫലമായി ആൺകുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ടായതായി റിപ്പോർട്ടുണ്ട്. സംഭവം അറിഞ്ഞയുടൻ പോലീസ് നടപടിയെടുക്കുകയും സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.സംഭവത്തിൽ ഇരയുടെ പിതാവ് പരാതി നൽകിയതായും അവർ കേസെടുത്തതായും മോട്ടിപൂർ പോലീസ് സ്റ്റേഷൻ സ്‌റ്റേഷൻ ഇൻ ചാർജ് രാജൻ കുമാർ സ്ഥിരീകരിച്ചു.
Discussion about this post