ന്യൂഡൽഹി :രാജ്യത്തിന്റെ വ്യോമയാന മേഖല വികസനച്ചിറകിലേറി പറന്നുയരുകയാണ് എന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി ഇന്ത്യ ഇന്ന് മാറി. പത്ത് വർഷം മുമ്പ്, ഏകദേശം 8 ദശലക്ഷം സീറ്റുകളുള്ള ഏറ്റവും ചെറിയ ആഭ്യന്തര വ്യോമയാന വിപണിയായിരുന്നു ഇന്ത്യയുടേത്. ആഭ്യന്തര എയർലൈൻ വിപണിയിൽ അന്നത്തെ നമ്മുടെ സ്ഥാനം അഞ്ചാമതായിരുന്നു. എന്നാലിന്ന്, പത്ത് വർഷങ്ങൾക്കിപ്പുറം ഇന്ത്യ മൂന്നാമതെത്തിയിരിക്കുന്നു.
കഴിഞ്ഞ 10 വർഷത്തിനിടെ വിമാന റൂട്ടുകളിലെ വർധനവ് ടയർ 2 – 3 നഗരങ്ങൾക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. 2021 മുതൽ 2024 വരെ രാജ്യം പ്രതിവർഷം ശരാശരി 8 ശതമാനം വളർച്ച നേടിയിട്ടുണ്ടെന്ന് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.
2014 ഏപ്രിലിൽ 209 എയർലൈൻ സെക്ടറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ അത് 2024 ഏപ്രിലിൽ 605 ആയി ഉയർന്നിരിക്കുകയാണ്. . വ്യോമയാന റൂട്ടുകളിലെ ഈ വർദ്ധനവ് ടയർ-2, ടയർ എന്നിവയ്ക്ക് നേരിട്ട് ഗുണം ചെയ്തു. അതേസമയം വിമാനത്താവളങ്ങളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 74ൽ നിന്ന് 157 ആയാണ് ഉയർന്നത് . 2024 ജനുവരി-മേയ് കാലയളവിൽ 661.42 ലക്ഷം ആഭ്യന്തര യാത്രക്കാരാണ് യാത്ര ചെയ്തത് .മുൻ വർഷം ഇതേ കാലയളവിൽ ഇത് 636.07 ലക്ഷം ആയിരുന്നു.
ഇന്ത്യയുടെ വ്യോമയാന മേഖല ലോകത്തിലെ ഏറ്റവും മികച്ചത്താക്കി മാറ്റാൻ സർക്കാർ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് എന്നും ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.









