മുംബൈ: എഡ്യുടെക് ഭീമനായ ബൈജൂസിന്റെ തകർച്ചയിൽ സ്ഥാപകൻ ബൈജു രവീന്ദ്രനെ പഴിച്ച് അൺഅക്കാദമി സിഇഒ ഗൗരവ് മുഞ്ജാൽ. ബൈജൂസിന്റെ തകർച്ചയ്ക്ക് പിന്നിൽ ബൈജു രവീന്ദ്രന്റെ ധാർഷ്ട്യം ആണെന്ന് അദ്ദേഹം പറഞ്ഞു. ബൈജൂസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്ഥാപനം വളർന്നതിന് ശേഷമുള്ള ബൈജു രവീന്ദ്രന്റെ പെരുമാറ്റം വളരെ മോശം ആയിരുന്നു. നില മറന്നായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. എല്ലാവരെയും അദ്ദേഹം അവഗണിച്ചു. വിദഗ്ധാഭിപ്രായങ്ങൾ ചെവിക്കൊണ്ടില്ല. ധാർഷ്യമാണ് അദ്ദേഹത്തിന്റെ ഈ അവസ്ഥയ്ക്ക് കാരണം ആയതെന്നും ഗൗരവ് കൂട്ടിച്ചേർത്തു.
ആരും പറഞ്ഞത് ബൈജു കേട്ടില്ല. സ്വയം രാജാവാണെന്ന തരത്തിൽ ആയിരുന്നു അദ്ദേഹം ചിന്തിച്ചിരുന്നത്. ഒരിക്കലും അത് ചെയ്യരുത്. ഗുണം ചെയ്യുന്ന കാര്യങ്ങൾ പറയുന്നവരെ അവഗണിക്കരുത്. അഭിപ്രായം പറയുന്നത് എല്ലാവർക്കും ഇഷ്ടമാകണം എന്നില്ല. എന്നാൽ നല്ല കാര്യങ്ങൾ പറഞ്ഞുതരുന്നവരും നമുക്ക് ചുറ്റും ഉണ്ടെന്നും ഗൗരവ് എക്‌സിൽ കുറിച്ചു.
കഴിഞ്ഞ രണ്ട് വർഷമായി താൻ വലിയ പാഠങ്ങളാണ് പഠിച്ചത്. ചില നിക്ഷേപകർ നമ്മുടെ ആസ്ഥിയാണ്. എന്നാൽ മറ്റ് ചിലർ ബാദ്ധ്യതകളും. ഇക്കൂട്ടരെ തിരിച്ചറിയാൻ കഴിയണം. അത് മികച്ച കാര്യമാണെന്നും ഗൗരവ് പറഞ്ഞു.
Discussion about this post