തിരുവനന്തപുരം: പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ഉചിതമായ സമയത്ത് വിചാരണകോടതിയില്‍ തെളിവ് നല്‍കുമെന്നും വി.എസ് പറഞ്ഞു.
പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിചേര്ക്കണമെന്നവശ്യപ്പെട്ട് വി.എസ് നല്കിയ ഹര്‍ജി ഇന്ന് സുപ്രിം കോടതി തള്ളിയിരുന്നു . കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കേണ്ടതില്ല എന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് കൊണ്ട് വിഎസ് നല്കിയ ഹര്‍ജിയാണ് സുപ്രിം കോടതി തള്ളിയത്. വിചാരണയ്ക്കിടെ തെളിവ് ലഭിച്ചാല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാമെന്നും സുപ്രിം കോടതി പറഞ്ഞു. ഇതിനെ ഹൈക്കോടതി നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ ബാധിക്കില്ലെന്നും സുപ്രിം കോടതി ഇന്ന് പറഞ്ഞിരുന്നു.
Discussion about this post