തൃശ്ശൂർ: കേന്ദ്രമന്ത്രിയായി എങ്കിലും താൻ ഇനിയും സിനിമ ചെയ്യുമെന്ന് സുരേഷ് ഗോപി. അഭിനയിച്ച് ലഭിക്കുന്ന പ്രതിഫലത്തിൽ നിന്നും അഞ്ച് മുതൽ എട്ട് ശതമാനം വരെ സാമൂഹ്യ സേവനത്തിനായി ഉപയോഗിക്കും. വ്യക്തികൾക്കായി ഇനി പണം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടനങ്ങൾക്ക് എംപി ആയിട്ടല്ല മറിച്ച് സിനിമാ നടൻ ആയിട്ടാണ് വരിക. ഉദ്ഘാടനത്തിന് പണവും വാങ്ങിക്കും. തന്റെ സഹപ്രവർത്തകർ വാങ്ങുന്നത് പോലെ യോഗ്യമായ ശമ്പളം വാങ്ങിയേ താൻ മടങ്ങു. ഇങ്ങിനെ ലഭിക്കുന്ന പണം ഒരിക്കലും സ്വന്തം കാര്യങ്ങൾക്ക് ആയി ചിലവഴിക്കുകയും ഇല്ല. ഇത് തന്റെ ട്രസ്റ്റിന് കൈമാറും എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
സിനിമയിലും തുടരും. ഇങ്ങിനെ ലഭിക്കുന്ന പ്രതിഫലവും സമൂഹത്തിന് ഉപകാരപ്പെടുന്ന തരത്തിൽ വിനിയോഗിക്കും. ഇതിന്റെ കണക്കുകൾ തനിക്ക് നൽകണം. അതിനാൽ അഞ്ച് മുതൽ എട്ട് ശതമാനം വരെയുള്ള തുക മാത്രമേ നൽകാൻ കഴിയുകയുള്ളൂ.
ഇനിയും പല രീതിയിൽ തനിക്കെതിരെ ആക്രമണങ്ങൾ വരും. തൃശ്ശൂരിലെ ജനങ്ങളാണ് തന്നെ വിജയിപ്പിച്ച് കർത്തവ്യം ഏൽപ്പിച്ചത്. അതിനാൽ മറ്റ് ആരുടെയും ഉപദേശം തനിക്ക് ആവശ്യമില്ല. കർത്തവ്യങ്ങൾ കൃത്യമായി നിറവേറ്റാനുള്ള ചങ്കൂറ്റം ഉണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Discussion about this post