നടി സെലിന് പിറന്നാൾ ആശംസകളുമായി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. സെലിനെ ആശംസിച്ചുകൊണ്ട് മാധവ് പങ്കുവച്ച മനോഹരമായ കുറിപ്പ് ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് സെലിൻ എന്നാണ് മാധവ് കുറിപ്പിൽ പറയുന്നത്. ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയത്ത് തന്റെ ജീവിതത്തിലേക്ക് കടന്നുവരികയും തന്നോടൊപ്പം പാറപോലെ ഉറച്ചുനിൽക്കുകയും ചെയ്ത വ്യക്തിയാണ് സെലിനെന്നും കുറിപ്പിൽ പറയുന്നു.
‘ഇന്ന് എന്റെ ജീവിതത്തിലെ സ്‌പെഷ്യൽ ആയ ഒരാളുടെ ദിവസം ആഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു ദിവസം വൈകിയെന്നത് ഞാൻ സമ്മതിക്കുന്നു. ഈ ഒരാളാണ് എന്റെ ലോകം. എന്റെ ഏറ്റവും വലിയ പ്രതിസന്ധികളിൽ എന്റെ ജീവിതത്തിലേക്ക് കടന്നുവരികയും പാറപോലെ എന്നോടൊപ്പം ഉറച്ചു നിൽക്കുകയും ചെയ്ത ഒരാൾ. ഒരു മനുഷ്യനെന്ന നിലയിലെ എന്റെ എല്ലാ പോരായ്മകളെയും മനസിലാക്കുകയും അവയെ കുറിച്ച് ഓർത്ത് പഴിച്ചിരിക്കാതെ, എന്നിലെ മനുഷ്യൻ മുന്നോട്ട് പോകുന്നെന്ന് ഉറപ്പാക്കുന്ന ഒരാൾ. എന്റെ ദിനങ്ങളെ പ്രകാശപൂരിതമാക്കിയ ഒരാൾ. ആ ശബ്ദം ന്റെ കാതുകളിൽ സംഗീതം പോലെ ഒഴുകി എത്തുകയും ആ സാന്നിധ്യം ന്നെിൽ ഊർജം നിറയ്ക്കുകയും ചെയ്യുന്നു. ഞങ്ങൾ കണ്ടുമുട്ടിയ അന്ന് മുതൽ എന്റെ ജീവിതത്തിൽ വെളിച്ചം വീശിയ വ്യക്തി.
ജന്മദിനാശംസകൾ സൂപ്പർ സ്റ്റാർ, ചിക്കാത്രോൺ, കുഞ്ഞുവാവ, സെമി ലാറ്റിന, സിസി കുട്ടി. നിന്റെ ജീവിതത്തിലെ എല്ലാ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും ഒരു ദിവസം നീ നേടിയെടുക്കുമെന്ന് എനിക്കറിയാം. നീയത് സ്വന്തമാക്കുമെന്ന് എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു എന്ന് ഒരിക്കൽ ഞാൻ നിന്നോട് പറയും. നീ എങ്ങനെയാണോ അങ്ങനെ തന്നെ തുടരുക. ആളുകളെ വീണ്ടും വിശ്വസിക്കാൻ എന്നെ പഠിപ്പിച്ചതിന് നന്ദി’- മാധവ് കുറിച്ചു.
കുറിപ്പിനോടൊപ്പം സെലിനോടൊന്നിച്ചുള്ള മനോഹരമായ ചിത്രങ്ങളും മാധവ് പങ്കുവച്ചിട്ടുണ്ട്. നേര്െതയും സെലിനോടൊത്തുള്ള ചിത്രങ്ങൾ മാധവ് പങ്കുവച്ചിട്ടുണ്ട്. പുതിയ കുറിപ്പ് കൂടി വൈറലായതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന അന്വോഷണത്തിലാണ് ആരാധകർ.
Discussion about this post