മലപ്പുറം: എടപ്പാളിൽ തൊഴിലാളികൾക്ക് നേരെ സിഐടിയു പ്രവർത്തകരുടെ ആക്രമണം. സംബവത്തിൽ ഒരാൾക്ക് സാരമായി പരിക്കേറ്റു. പത്താനാപുരം സ്വദേശി ഷാജഹാന് ആണ് പരിക്കേറ്റത്.
പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് ഇലക്ട്രിക് സാമഗ്രികൾ ഇറക്കുകയായിരുന്നു തൊഴിലാളികൾ. ഇതിനിടെയാണ് സിഐടിയു തൊഴിലാളികൾക്ക് സ്ഥലത്ത് എത്തിയത്. സാധനങ്ങൾ ഇറക്കുകയായിരുന്ന തൊഴിലാളികളുമായി സിഐടിയുക്കാർ തർക്കത്തിലേർപ്പെടുകയായിരുന്നു.
വാക്ക് തർക്കം മൂർച്ചിച്ചതോടെ സിഐടിയുക്കാർ തൊഴിലാളികളെ മർദ്ദിച്ചു. ഇതിനിടെ ഷാജാൻ രക്ഷപ്പെട്ട് ഓടുകയായിരുന്നു. ഇതിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണാണ് ഷാജഹാന് പരിക്കേറ്റത്. അഞ്ചാം നിലയിൽ ഷാജഹാൻ ഭയന്ന് താഴേയ്ക്ക് ചാടുകയായിരുന്നു. ഷാജഹാന്റെ രണ്ട് കാലുകളും ഒടിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവർക്കും പരിക്കുകളുണ്ട്.
Discussion about this post