തിരുവനന്തപുരം: കൂടോത്രത്തിനെക്കുറിച്ച് താനെന്ത് പറയാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസുകാർ അങ്ങോട്ടും ഇങ്ങോട്ടും ചെയ്ത കൂടോത്രത്തിനെ കുറച്ച് എനിക്ക് ഒന്നും തന്നെ പറയാനില്ല എന്ന് അദ്ദേഹം പറഞ്ഞു. കെ സുധാകരന്റെ വീട്ടിലെ കൂടോത്ര ആരോപണത്തെക്കുറിച്ച് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസുകാർ തന്നെയാണ് ചെയ്തത് എന്ന് രാജ്മോഹൻ ഉണ്ണിത്താൻ തന്നെ പറയുന്നുണ്ട്. മാർക്കിസ്റ്റുകാർ ചെയ്യാൻ ഇടയില്ലെന്ന് സുധാകരനും പറയുന്നുണ്ട് എന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഈ കൂടോത്രം ഓക്കെ ശുദ്ധ മണ്ടത്തരങ്ങളാണ്. സിപിഎമ്മിന് ഒരു കൂടോത്രവും ബാധകമല്ല. താൻ ഇത്തരം അന്ധവിശ്വാസങ്ങൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post