തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിനുമെതിരെ ബാറുടമ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിയ്ക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്.
ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് ചെന്നിത്തലയും ശിവകുമാറുമാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി അധ്യക്ഷനായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയ്ക്ക് 2 കോടി നല്‍കിയെന്നും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് വി.എസ് ശിവകുമാറിന് 25 ലക്ഷം നല്‍കിയെന്നുമാണ് ബിജു രമേശിന്റെ ആരോപണം.
Discussion about this post