ലഖ്‌നൗ : കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനു 13 പേർ മരിച്ചു. ഉത്തർപ്രദേശ് ദുരിതാശ്വാസ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് വെള്ളിയാഴ്ച വൈകുന്നേരം 6:30 നും ശനിയാഴ്ച വൈകുന്നേരം 6:30 നും ഇടയിൽ പതിമൂന്നു പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതിൽ രണ്ടു മരണങ്ങൾ ഇടിമിന്നൽ ഏറ്റാണ് സംഭവിച്ചിട്ടുള്ളത്.
ബുലന്ദ്ഷഹർ, കനൗജ്, മെയിൻപുരി, ഫിറോസാബാദ്, ഉന്നാവോ, പ്രതാപ്ഗഡ് ഇനി മേഖലകളിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിധിച്ചിട്ടുള്ളത്. റായ്ബറേലിയിലും മഴക്കെടുതിയിൽ രണ്ടുപേർ മരിച്ചിട്ടുണ്ട്. നേപ്പാളിലും കനത്ത മഴ തുടരുന്നത് കണക്കിലെടുത്ത് നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശിലെ ജില്ലകൾക്ക് ദുരിതാശ്വാസ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം തന്നെ ബീഹാറിലും കനത്ത മഴ ലഭിക്കുന്നുണ്ട്. ബീഹാറിൽ ഇടിമിന്നൽ അപകടത്തിൽപ്പെട്ട് 19 പേർ മരിച്ചു. തൊഴിലാളികൾ വയലിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ശക്തമായ ഇടിമിന്നൽ ഉണ്ടായതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.
Discussion about this post