വാഷിംഗ്‌ടൺ: തന്റെ സ്ഥലകാല ബോധവും ബുദ്ധിസ്ഥിരതയും പൂർണ്ണമായും നഷ്ടപ്പെട്ടുവെന്ന് വീണ്ടും വീണ്ടും തെളിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. തന്റെ വിസ്കോൺസിൻ റാലിക്കിടെയാണ് പ്രസിഡൻ്റ് ജോ ബൈഡൻ ഇനി വരാൻ പോകുന്ന 2020 അമേരിക്കൻ തിരഞ്ഞെടുപ്പിൽ താൻ വീണ്ടും ട്രംപിനെ തോൽപ്പിക്കുമെന്ന് പറഞ്ഞത്.
“ഇത് എനിക്ക് കഴിയുന്നത്ര വ്യക്തമായി പറയട്ടെ, ഞാൻ മത്സരത്തിൽ തുടരുകയാണ്. ഞാൻ ഡൊണാൾഡ് ട്രംപിനെ തോൽപ്പിക്കും, 2020ൽ ഞാൻ അദ്ദേഹത്തെ വീണ്ടും തോൽപ്പിക്കും,” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ ഉറങ്ങി പോയെന്ന് സമ്മതിച്ചതിന് ശേഷമുണ്ടായ അടുത്ത വലിയ അബദ്ധമാണ് ഇപ്പോൾ ബൈഡന്റെ വായിൽ നിന്നും വന്നിരിക്കുന്നത്. ഇപ്പോൾ ഏത് വർഷമാണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന് പോലും ഓർമ്മയില്ലാത്ത ബൈഡന്റെ അവസ്ഥ സമൂഹ മാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ വയറലായിക്കൊണ്ടിരിക്കുകയാണ്.
ഒരു കറുത്ത വർഗ്ഗക്കാരനായ പ്രസിഡന്റിനോടൊപ്പം പ്രവൃത്തിക്കുന്ന ആദ്യ കറുത്ത വർഗ്ഗക്കാരിയായ വൈസ് പ്രസിഡന്റ് ആണ് ഞാൻ എന്ന് കഴിഞ്ഞയാഴ്ച ബൈഡൻ പറഞ്ഞതിന്റെ ഞെട്ടൽ അമേരിക്കക്കാർക്ക് വിട്ടുമാറും മുമ്പെയാണ് ഇപ്പോൾ അടുത്ത മണ്ടത്തരവുമായി ജോ ബൈഡൻ രംഗത്ത് വന്നിരിക്കുന്നത്
Discussion about this post