കൊല്‍ക്കത്ത: ലൈസന്‍സ് ഇല്ലാതെ ആയുധങ്ങള്‍ കൈവശം വെച്ച് വിമാനയാത്രയ്ക്കെത്തിയ ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായി. ദുര്‍ഗാപൂരിലെ ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് നരേന് ചക്രബര്‍ത്തിയെയാണ് കൊല്‍ക്കത്ത് വിമാനത്താവളത്തില്‍ വെച്ച് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) അറസ്റ്റ് ചെയ്തത്.
്ഇദ്ദേഹത്തെ പിന്നീട് എയര്‍പോര്‍ട്ട് പോലീസിന് കൈമാറി. ചെന്നൈയിലേക്ക് പോകാനായി കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലെത്തിയ ചക്രബര്‍ത്തിയുടെ പക്കല്‍ നിന്നും കത്തിയും തോക്കുമുള്പ്പെടെയുടെ ആയുധശേഖരം പോലീസ് കണ്ടെടുക്കുകയായിരുന്നു.
പരിശോധനയില്‍ ലൈസന്‍സില്ലെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് സി.ഐ.എസ്.എഫ് ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post