ന്യൂഡൽഹി:യുകെയിലെ കൺസർവേറ്റീവ് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ ഋഷി സുനകിന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കത്ത്.വിജയവും പരാജയവും ജനാധിപത്യത്തിന്റെ അനിവാര്യഘടകങ്ങളാണെന്നും രണ്ടും ഒരുപോലെ സ്വീകരിക്കാൻ തയാറാകണമെന്നും രാഹുൽ കുറിച്ചു.പൊതുസേവനത്തോടുള്ള മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സമർപ്പണത്തെയും ബ്രിട്ടീഷ് ജനതയോടുള്ള പ്രതിബദ്ധതയെയും രാഹുൽ ഗാന്ധി പ്രശംസിച്ചു.
സമീപകാലത്തെ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിൽ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്. വിജയവും പരാജയവും ജനാധിപത്യത്തിന്റെ അനിവാര്യഘടകങ്ങളാണ്. രണ്ടും ഏറ്റെടുക്കാൻ നാം തയാറാകണം. പൊതുസേവനത്തോടുള്ള താങ്കളുടെ സമർപ്പണവും ജനങ്ങളോടുള്ള പ്രതിബദ്ധതയും പ്രശംസനീയമാണ്. താങ്കളുടെ ഭരണകാലത്ത് ഇന്ത്യയും യു.കെയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ നടത്തിയ ശ്രമങ്ങളെയും ഞാൻ വളരെയധികം വിലമതിക്കുന്നു.”-എന്നാണ് രാഹുൽ എക്സിൽ കുറിച്ചത്. തന്റെ രാഷ്ട്രീയജീവിതത്തിലെ പരിചയം കണക്കിലെടുത്ത് ഋഷി സുനക് പൊതുജനങ്ങൾക്ക് നൽകുന്ന സേവനം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ കുറിച്ചു.
നാനൂറിലധികം സീറ്റുകള്‍ നേടിയാണ് സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ ചരിത്രവിജയം നേടി ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്.
Discussion about this post