തൃശൂർ: തൃശൂരിൽ 13 വയസുള്ള പെൺകുട്ടിയെ കാണാതായതായി പരാതി. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. വേലൂർ സ്വദേശിനി സുനിതയുടെ മകൾ ഗൗരി കൃഷ്ണയെ (13) ആണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് പെൺകുട്ടിയെ കാണാതായതെന്നാണ് പരാതി. വീട്ടിൽ തിരിച്ചെത്താത്തിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ എരുമപ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












