തൃശ്ശൂർ : മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിക്ക് മേലെ മതിൽ ഇടിഞ്ഞുവീണ് അപകടം. സംഭവത്തിൽ ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം. തൃശ്ശൂരിലാണ് സംഭവം നടന്നത്. തൊട്ടിപ്പറമ്പിൽ കാർത്തികേയന്റെയും ലക്ഷ്മിയുടെയും മകളായ ഏഴു വയസ്സുകാരി ദേവീഭദ്ര ആണ് മരിച്ചത്.
സ്കൂൾ അവധി ദിനത്തിൽ കുട്ടി വീട്ടുമുറ്റത്ത് ഇരുന്ന് കളിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. മതിലിന് താഴെയിരുന്ന് കളിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്കാണ് മതിൽ ഇടിഞ്ഞു വീണത്. അപകടത്തിൽ കുട്ടിയുടെ തലക്കും മാരകമായി പരിക്കേറ്റിരുന്നു. ഉടൻതന്നെ തൃശ്ശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.











Discussion about this post