ആലപ്പുഴ : ആലപ്പുഴയിൽ നടുറോഡിൽ വച്ച് ക്രൂര മർദ്ദനത്തിനിരയായി ദളിത് യുവതി. ചേർത്തല പൂച്ചാക്കൽ തൈക്കാട്ടുശ്ശേരിയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. തൈക്കാട്ടുശ്ശേരി സ്വദേശിനിയായ 19 വയസ്സുകാരിക്കാണ് ക്രൂരമർദ്ദനമേറ്റത്. സിപിഎം പ്രവർത്തകനാണ് യുവതിയെ ക്രൂരമായി മർദ്ദിച്ചത്.
മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്നാണ് മർദ്ദിച്ചതെന്ന് യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഷൈജുവിനെതിരെ യുവതി നേരത്തെ പോലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യമാണ് ക്രൂരമായി മർദ്ദിക്കാൻ കാരണമായത്.
തൈക്കാട്ടുശ്ശേരി മണിയാതൃക്കൽ ജംഗ്ഷനിൽ താമസിക്കുന്ന യുവതിയുടെ ഇളയ സഹോദരങ്ങൾ രണ്ടുപേരെ ഷൈജു നേരത്തെ മർദ്ദിച്ചിരുന്നു. ഇതിനെതിരെ യുവതി രാവിലെ പൂച്ചാക്കൽ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതി നൽകിയതിലുള്ള വൈരാഗ്യം മൂലമാണ് യുവതിയെ ഷൈജു വൈകിട്ട് നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചത്. പരാതി നൽകിയിട്ടും പോലീസ് നടപടിയെടുക്കാൻ തയ്യാറാകുന്നില്ല എന്നാണ് യുവതി വ്യക്തമാക്കുന്നത്.
Discussion about this post