തിരുവനന്തപുരം: പരാതിയിൽ മുന്നിൽ എന്നാൽ പ്രവൃത്തിയിൽ പിന്നിൽ എന്ന നിലപാട് വീണ്ടും തുടർന്ന് സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ സാധാരണക്കാർക്ക് കൊണ്ടുക്കേണ്ട റേഷൻ അറിയിലാണ് കേന്ദ്ര സർക്കാർ നൽകുന്ന വിഹിതം പോലും കൃത്യമായി സ്വീകരിക്കാതെ കേരളം കടുത്ത അനാസ്ഥ കാണിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് മുതലാണ് റേഷൻ വിഹിതം ഏറ്റെടുക്കുന്നതിൽ വലിയ വീഴ്ച ഉണ്ടായിരിക്കുന്നത് എന്നാണ് പൊതു വിതരണ വകുപ്പ് പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്
പ്രതിമാസം 1.03 ലക്ഷം ടൺ അറിയും 15,629 ടൺ ഗോതമ്പുമാണ് കേന്ദ്രം കേരളത്തിന് റേഷൻ വിഹിതമായി അനുവദിക്കുന്നത്. ഏതാനും മാസങ്ങളായി കേന്ദ്രം അനുവദിക്കുന്നതിൽ നിന്നും 17000 ടൺ വരെ കുറച്ചാണ് കേന്ദ്രം അരി മേടിക്കുന്നത്. ഗോതമ്പിന്റെ കാര്യത്തിലും നൂറുകണക്കിന് ടണ്ണാണ് കേരളം പാഴാക്കി കളയുന്നത് . 41 ലക്ഷം വരുന്ന മഞ്ഞ പിങ്ക് മുൻഗണനാ കാർഡ് ഉടമകൾക്ക് കേന്ദ്രം സൗജന്യമായി നൽകുന്ന അരിയും ഗോതമ്പും, മുൻഗണനേതര വിഭാഗത്തിൽ 25 ലക്ഷത്തിലേറെ വെള്ള കാർഡുടമകൾക്ക് സൗജന്യ നിരക്കിൽ നൽകുന്ന അരിയും ഇതിൽ ഉൾപ്പെടും.
സാധനങ്ങളുടെ വിതരണം നടത്തുന്ന ട്രാൻസ്പോർട്ടുകാർ ഏതാനും മാസങ്ങളായി കുടിശ്ശികയുടെ പേരിൽ സമരത്തിലാണ് ഇതാണ് പ്രശ്നത്തിന് കാരണം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
Discussion about this post