പാരീസ്: ഫ്രഞ്ച് ദേശീയ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടി തീവ്ര വലത് പക്ഷ പാർട്ടിയായ നാഷണൽ റാലി. ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്ച വച്ച നാഷണൽ റാലി ഫ്രഞ്ച് ഭരണം പിടിക്കുമെന്ന് ഉറപ്പിച്ചിരുന്നുവെങ്കിലും ഇടത് പക്ഷ പാർട്ടികളുടെയും ഇമ്മാനുവൽ മക്രോണിന്റെ മിതവാദി പാർട്ടിയുടെയും അവിശുദ്ധ കൂട്ടുകെട്ടിൽ അവസാന ലാപ്പിൽ പിന്തള്ളപ്പെടുകയായിരിന്നു.
കഴിഞ്ഞയാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ഒന്നാമതെത്തിയ ദേശീയ റാലി ദേശീയ അസംബ്ലിയിൽ എക്കാലത്തെയും ഏറ്റവും കൂടുതൽ സീറ്റുകൾ നേടുമെന്ന് പാർട്ടി പ്രസിഡൻ്റ് ജോർദാൻ ബാർഡെല്ല പറഞ്ഞു. തങ്ങളുടെ പിന്തുണ വിഭജിക്കാതിരിക്കാൻ നൂറുകണക്കിന് മത്സരങ്ങളിൽ നിന്ന് സ്ഥാനാർത്ഥികളെ പിൻവലിക്കാനുള്ള അതിൻ്റെ മധ്യപക്ഷ-ഇടതുപക്ഷ എതിരാളികളുടെ രാഷ്ട്രീയ തന്ത്രത്തെ അദ്ദേഹം അപലപിച്ചു, അവർ ഒരു തീവ്ര വലതുപക്ഷ ഗവൺമെൻ്റിവേണമെന്ന രാജ്യത്തിൻറെ വികാരത്തെ “നഷ്ടപ്പെടുത്തി” എന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
സാഹചര്യങ്ങൾ ഇങ്ങനെയായിരുന്നിട്ടും ദേശീയ റാലി 142 സീറ്റുകൾ ആണ് നേടിയത് ഇതോടു കൂടി ഫ്രാൻസിൽ ഏറ്റവും കൂടുതൽ സീറ്റ് നേടുന്ന ഒറ്റ പാർട്ടി നാഷണൽ റാലിയാണ്. കൂടാതെ മറ്റെല്ലാ പാർട്ടികളേക്കാൾ കൂടുതലായി ദേശീയതലത്തിൽ ഏതാണ്ട് 37 ശതമാനം വോട്ടുകൾ നേടിയെടുക്കുകയും ചെയ്തു.
“ഇന്ന് വൈകുന്നേരം, ഒരു പഴയ ലോകം വീണു,” . എന്നാൽ “വീണ്ടും പ്രതീക്ഷിക്കാൻ തുടങ്ങിയ ഒരു ജനതയെ ഒന്നിനും തടയാനാവില്ല.” ബാർഡെല്ല പറഞ്ഞു.
എന്നാൽ പാർട്ടിയുടെ നേതാവും അതിന്റെ സ്ഥാപക നേതാവിന്റെ മകളുമായ മറൈൻ ലെ പെൻ ഇലക്ഷൻ ഫലത്തെ പോസിറ്റീവ് ആയിട്ടാണ് എടുത്തിട്ടുള്ളത്. ഒരു മുന്നേറ്റം ഉയർന്നു വരുകയാണ്, ഇത്തവണ അത് വേണ്ടത്ര ഉയർന്നിട്ടില്ല. എന്നാൽ അത് തീർച്ചയായും ഉയരുക തന്നെ ചെയ്യും. ലെ പെൻ പറഞ്ഞു.
Discussion about this post