ന്യൂഡൽഹി:മുതിർന്ന ബി.ജെ.പി നേതാവ് ലാൽ കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തിലുള്ള രാമജന്മഭൂമി പ്രസ്ഥാനത്തെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്ന് ശിവരാജ് സിംഗ് ചൗഹാൻ.
രാമജന്മ ഭൂമി പ്രസ്ഥാനം കോൺഗ്രസിനെ പലതവണ അധികാരത്തിൽ നിന്ന് പുറത്താക്കുകയും ദിവ്യവും മഹത്തായതുമായ ക്ഷേത്രം നിർമ്മിക്കാൻ വഴിയൊരുക്കുകയും ചെയ്തു, എന്നാൽ ഇതൊക്കെ മറച്ചു വച്ചുകൊണ്ട് ഗാന്ധി കള്ളം പറയുക മാത്രമാണ് രാഹുൽ ചെയ്യുന്നത്.”
അതിനാൽ തന്നെ വെറും ആശയക്കുഴപ്പവും നുണയും പ്രചരിപ്പിക്കുന്ന രാഹുൽ ഗാന്ധി വെറും ബാല ബുദ്ധിയാണെന്നും ശിവരാജ് സിംഗ് ചൗഹാൻ തുറന്നടിച്ചു.
രാമജന്മഭൂമി പ്രസ്ഥാനത്തെ ഞങ്ങൾ (ഇൻഡി ) പരാജയപ്പെടുത്തി എന്നാണ് അദ്ദേഹം പറയുന്നത് . രാഹുൽ ജി, രാമനാണ് നമ്മുടെ അസ്തിത്വം, നമ്മുടെ ആദർശം, നമ്മുടെ ജീവിതം, നമ്മുടെ ദൈവം, രാമൻ ഇന്ത്യയുടെ സ്വത്വമാണ്,” രാഹുൽ ഗാന്ധിയോടായി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
.
Discussion about this post