ന്യൂഡൽഹി: സിനിമകളും ഡോക്യുമെൻ്ററികളും ഉൾപ്പെടെയുള്ള ദൃശ്യമാധ്യമങ്ങളിൽ വികലാംഗരുടെ സ്റ്റീരിയോടൈപ്പിംഗും വിവേചനവും തടയുന്നതിനുള്ള സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി സുപ്രീം കോടതി. തിങ്കളാഴ്ച പുറപ്പെടുവിച്ച ഒരു സുപ്രധാന വിധിയോടെയാണ് സുപ്രീം കോടതി വികലാംഗരോട് ദൃശ്യമാദ്ധ്യമങ്ങൾ വച്ച് പുലർത്തുന്ന തെറ്റായ പ്രവണതയ്ക്ക് അന്ത്യം കുറിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചത്. വികലാംഗരുടെ സെൻസിറ്റീവും കൃത്യവുമായ പ്രാതിനിധ്യത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ കോടതി അവരെ അന്യവൽക്കരിക്കുന്നതിനുപകരം ഉൾകൊള്ളുന്ന തരത്തിലുള്ള സമീപനമാണ് ദൃശ്യമാദ്ധ്യമങ്ങൾ പുലർത്തേണ്ടത് എന്ന് വ്യക്തമാക്കി.
വൈകല്യമുള്ള വ്യക്തികൾക്കെതിരായ അവഹേളനവും വിവേചനവും അവരുടെ സ്വത്വബോധത്തിലും അന്തസ്സിലും വരുത്തുന്ന ആഴത്തിലുള്ള സ്വാധീനം തിരിച്ചറിഞ്ഞു തടയേണ്ടതിൻ്റെ പ്രാധാന്യം അംഗീകരിച്ച സുപ്രീം കോടതി, ദൃശ്യമാദ്ധ്യമങ്ങളിൽ വികലാംഗരെ ചിത്രീകരിക്കുന്നതിന് നിരവധി പ്രധാന മാർഗ്ഗനിർദ്ദേശങ്ങളും നൽകി
മുടന്തൻ”, “മന്ദബുദ്ധി ” തുടങ്ങിയ പരാമർശങ്ങൾ നിഷേധാത്മകമായതും വ്യക്തികളുടെ പ്രതിച്ഛായയ്ക്കും വിവേചനപരമായ മനോഭാവത്തിനും കാരണമാകുന്നതിനാൽ അവ ഒഴിവാക്കണം, കോടതി നിർദ്ദേശിച്ചു.
Discussion about this post