ലാഹോര്‍: സ്വാതന്ത്ര സമര പോരാട്ടങ്ങളിലെ ധീര രക്തസാക്ഷി ഭഗത് സിങിന്റെ നിരപരാധിത്വം തെളിയിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പാക്കിസ്ഥാന്‍ കോടതി ബുധനാഴ്ച പരിഗണിക്കും. കൊലപാതകത്തില്‍ ഭഗത്സിങ്ങിന് വധശിക്ഷ നേരിട്ട് 85 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു ഹര്‍ജി പാക് കോടതിയുടെ പരിഗണനയിലെത്തുന്നത്.വധശിക്ഷ നേരിട്ട ഭഗത് സിങിന് കേസില്‍ പങ്കുണ്ടായിരുല്ലെന്ന് കാണിച്ച് ഒരു ബ്രീട്ടിഷ് പോലീസ് ഉദ്യോഗസ്ഥനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
2013ലാണ് ഇതു സംബന്ധിച്ച ഹര്‍ജി കോടതിയ്ക്കു മുന്‍പിലെത്തുന്നത്.കോടതിയുടെ പരിഗണനയിലെത്തിയ ഹര്‍ജി വാദം പൂര്‍ത്തിയാകാതെ നീണ്ടുപോവുകയായിരുന്നു.
ഭഗത് സിങ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ അധ്യക്ഷനായ അഡ്വ. ഇംതിയാസ് റാഷിദ് ഖുറേഷിയാണ് ഭഗത് സിങിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പരാതിയില്‍ ഭഗത് സിങ് ഒരു സ്വാതന്ത്ര സമര സേനാനിയാണെന്നും ഭഗത് സിങ് പോരാട്ടം നടത്തിയത് ഇന്ത്യയുടെ സ്വാതന്ത്രത്തിന് വേണ്ടിയാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുന്നു.
ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ജോണ്‍ പി. സൗണ്ടേഴ്‌സ് എന്നയാളെ കൊലപ്പെടുത്തിയ കുറ്റത്തിന് ഭഗത് സിങ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവര്‍ക്ക് എതിരെ ദശകങ്ങള്‍ക്ക് മുമ്പ് ചുമത്തപ്പെട്ട കേസിനെ ചോദ്യം ചെയ്യുന്നതാണ് ഹര്‍ജി. ഭഗത് സിങിനെ കുറ്റക്കാരനെന്ന് വിധിച്ച ബ്രിട്ടീഷ് കോടതിവിധിയെ തുടര്‍ന്ന് മറ്റ് രണ്ടുപേര്‍ക്കുമൊപ്പം സിങിനെയും 1931 മാര്‍ച്ച് 23ന് തൂക്കിലേറ്റി. എന്നാല്‍ ശിക്ഷ വിധിച്ചതില്‍ അപാകതയുണ്ടെന്നും, ആദ്യം ജീവപര്യന്തം ശിക്ഷ നേരിട്ട സിങിനെ മറ്റൊരു കേസില്‍ ഉള്‍പ്പെടുത്തി തൂക്കിക്കൊല്ലുകയായിരുന്നു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
കോടതി ഉത്തരവിനെ തുടര്‍ന്ന് 1928ല്‍ സിങിന് എതിരായി അനാര്‍ക്കലി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്.ഐ.ആറിന്റെ വിശദാംശങ്ങള്‍ ലാഹോര്‍ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ എഫ്.ഐ.ആറില്‍ ജോണ്‍ പി. സൗണ്ടേഴ്‌സിനെ കൊലപ്പെടുത്തിയ കുറ്റവാളികളുടെ പട്ടികയില്‍ സിങിന്റെ പേര് ഉണ്ടായിരുന്നില്ല.
അനാര്‍ക്കലി പോലീസ് സ്‌റ്റേഷനില്‍ 1928 ഡിസംബര്‍ 17, വൈകിട്ട് 4.30ന് രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്.ഐ.ആറില്‍ രണ്ട് അജ്ഞാതരായ തോക്ക് ധാരികളെ കുറിച്ചാണ് പറയുന്നത്. ഇന്ത്യന്‍ പീനല്‍കോഡിലെ 302, 1201, 109 എന്നി വകുപ്പുകളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയിരുന്നത്. കേസില്‍ 450 ദൃക്‌സാക്ഷികളെ വിസ്തരിക്കുന്നതില്‍ കോടതി വിസമ്മതിച്ചതായും സിങിനെ ക്രോസ് വിസ്താരം നടത്താതെയാണ് ശിക്ഷ നടപ്പിലാക്കിയതെന്നും ആരോപണമുണ്ട്. എന്നിരുന്നാലും ഭഗത് സിങിന്റെ നിരപരാധിത്വം തെളിയിക്കാതെ പിന്നോട്ടില്ലെന്നാണ് ഭഗത് സിങ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ നിലപാട്.ലാഹോര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇജാസുള്‍ അഹ്‌സന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജസ്റ്റിസ് ഖാലിദ് മഹമൂദ് ഖാന്‍ അധ്യക്ഷനായ ബഞ്ചാണ് ഭഗത് സിങിന്റെ കേസ് ഫെബ്രുവരി മൂന്നിന് പരിഗണിക്കുന്നത്.
Discussion about this post