.
കേരളത്തിൽ ഡെങ്കിപ്പനി വ്യാപകമാവുകയാണ്. ജൂലൈ മാസത്തിലെ അഞ്ച് ദിവസത്തിനുള്ളിൽ 50,000-ത്തിലധികം രോഗികളാണ് ഇതുവരെ പനി ബാധിച്ച് ചികിത്സ തേടിയത്.
ഡെങ്കിപ്പനി പിടിപെടുന്നവരിൽ ഭൂരിഭാഗം പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമേ കാണുകയുള്ളൂ . അഞ്ച് ശതമാനം മാത്രമേ ഗുരുതരമാകാൻ സാധ്യതയുള്ളൂ. അതുകൊണ്ട് തന്നെ പലരും അറിയാതെ ഒരിക്കലെങ്കിലും ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടാകാമെന്നാണ് ആഗോളതലത്തിൽ വിലയിരുത്തപ്പെടുന്നത്. ഇവർക്ക് രണ്ടാം തവണയും ഡെങ്കിപ്പനി പിടിപെട്ടാൽ അത് ഗുരുതരമാകും
ഡെങ്കിപ്പനി ബാധിച്ചവർ വീണ്ടും രോഗബാധിതരായാൽ ആരോഗ്യനില വഷളാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു
ഡെങ്കിപനി പരത്തുന്ന കൊതുകുകൾ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിലാണ് കൂടുതലായി ഉണ്ടാകുന്നത് , ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിൽ ഈ രോഗം വ്യാപിച്ചിട്ടുണ്ട്.
Discussion about this post