കോഴിക്കോട്: ആയുര്‍വ്വേദത്തിന് സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങുന്നതിന് വേണ്ടി എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ആയുര്‍വേദത്തെ പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആയുര്‍വേദത്തില്‍ മരുന്നുകളുടെ ഗവേഷണത്തിന് പ്രാധാന്യം നല്‍കണം.കോഴിക്കോട് എരഞ്ഞിപ്പാലം സ്വപ്നനഗരിയില്‍ രണ്ടു ദിവസമായി നടക്കുന്ന ആഗോള ആയുര്‍വേദ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.
. ഡല്‍ഹിയില്‍ നിന്ന് രാവിലെ 11.40 ന് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ മോദിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും
ചേര്‍ന്ന് സ്വീകരിച്ചു. ബി.ജെ.പി നേതാക്കളായ പി.കെ കൃഷ്ണദാസ്, കെ.സുരേന്ദ്രന്, കെ.പി ശ്രീശന്,ടി.പി ജയചന്ദ്രന് മാസ്റ്റര്‍ എന്നിവരും പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുത്ത ശേഷം മോദി ഡല്‍ഹിയിലേക്ക് തിരിച്ചു. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യശോനായിക്ക് മോദിയോടൊപ്പമുണ്ടായിരുന്നു.
Discussion about this post