ന്യൂഡൽഹി : 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഇരട്ടി തൊഴിൽ വളർച്ച രേഖപ്പെടുത്തിയതായി ആർബിഐ റിപ്പോർട്ട്. ഈ വർഷം രാജ്യം 4.7 കോടി തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തുവെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
മൊത്തം സമ്പദ്‌വ്യവസ്ഥയെ ഉൾക്കൊള്ളുന്ന 27 മേഖലകളിലായി ഇന്ത്യയിലെ മൊത്തം തൊഴിലുടമകളുടെ എണ്ണം 64.33 കോടിയായി ഉയർന്നു. മുൻ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ മൊത്തം തൊഴിലെടുക്കുന്നവരുടെ എണ്ണം 59.67 കോടി ആയിരുന്നു. കഴിഞ്ഞ വർഷം 3.2 ശതമാനമായിരുന്ന വാർഷിക തൊഴിൽ വളർച്ച ഈ സാമ്പത്തിക വർഷത്തിൽ 6 ശതമാനമായും ഉയർന്നിട്ടുണ്ട്.
അഞ്ച് വർഷത്തിനിടെ മൊത്തം തൊഴിലവസരങ്ങളിൽ 10.89 കോടിയുടെ വർധനയുണ്ടായതായും റിസർവ് ബാങ്കിന്റെ ഡാറ്റാബേസ് വ്യക്തമാക്കുന്നു. 2019-20ൽ 53.44 കോടിയായിരുന്ന തൊഴിലവസരങ്ങൾ 2023-24ൽ 64.33 കോടിയായി ഉയർന്നു. കാർഷിക മേഖലയിലും മറ്റ് അനുബന്ധ മേഖലകളിലുമായി 25.3 കോടി ആളുകൾക്ക് തൊഴിൽ ലഭിച്ചു. നിർമ്മാണം, ഗതാഗതം, വ്യാപാരം എന്നീ മേഖലകളിലും വലിയ രീതിയിലുള്ള തൊഴിലവസരങ്ങൾ ഉയർന്നു വന്നതാണ് വളർച്ച വേഗത്തിൽ ആകാൻ കാരണം.
Discussion about this post